

ന്യൂഡല്ഹി: രാജ്യത്ത് ഓരോ ദിവസം കഴിയുന്തോറും കോവിഡ് കേസുകളില് വര്ധന. ഇന്നലെ 60,000ത്തോളം പേര്ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 59,118 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള് വ്യക്തമാക്കുന്നു. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 1,18,46,652 ആയി ഉയര്ന്നു.
ഇന്നലെ മാത്രം 257 പേരാണ് വൈറസ് ബാധയെ തുടര്ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,60,949 ആയി ഉയര്ന്നു. നിലവില് 4,21,066 പേരാണ് ചികിത്സയില് കഴിയുന്നത്.
ഇന്നലെ മാത്രം 32,987 പേര് രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയ കണക്കുകള് വ്യക്തമാക്കുന്നു. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,12,64,637 ആയി ഉയര്ന്നു. ഇതുവരെ 5,55,04,440 പേര്ക്ക് കോവിഡ് വാക്സിന് നല്കിയതായും സര്ക്കാര് വ്യക്തമാക്കുന്നു.
കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മഹാരാഷ്ട്രയില് ഇന്നലെ റെക്കോര്ഡ് രോഗികളാണ് ഉള്ളത്. 35,000ല്പ്പരം പേര്ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. മഹാരാഷ്ട്രയ്ക്ക് പുറമേ പഞ്ചാബ്, മധ്യപ്രദേശ്, ഡല്ഹി എന്നിവിടങ്ങളിലും രോഗവ്യാപനം രൂക്ഷമാണ് എന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞദിവസങ്ങളില് പുറത്തുവന്ന കണക്കുകള്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates