

ബെംഗളൂരു: കര്ണാടകയില് ബിജെപി വന് ഭൂരിപക്ഷത്തില് അധികാരം നിലനിര്ത്തുമെന്ന് കര്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം നടന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. തെരഞ്ഞെടുപ്പുകള്ക്ക് വേണ്ടി എപ്പോഴും തയ്യാറായിരിക്കുന്ന പാര്ട്ടിയാണ് ബിജെപിയെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
'ശക്തമായ സംഘടന സംവിധാനമുള്ള പാര്ട്ടിയാണ് ബിജെപി. ഞങ്ങള് തെരഞ്ഞെടുപ്പിന് സജ്ജമാണ്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും മറ്റും ഇരട്ട എഞ്ചിന് സര്ക്കാര് മികച്ച പ്രവര്ത്തനമാണ് നടത്തിയത്. എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകള് വലിയ പിന്തുണയാണ് പ്രകടിപ്പിച്ചത്. മെയ് 13 ന് ബിജെപി കേവല ഭൂരിപക്ഷം നേടുമെന്ന് എനിക്ക് ഉറപ്പുണ്ട്,'അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില് കോണ്ഗ്രസ് അധികാരത്തിലെത്തുമെന്ന് കോണ്ഗ്രസ് എംഎല്എ പ്രിയങ്ക് ഖാര്ഗെ പറഞ്ഞു. ബിജെപി ജാതി രാഷ്ട്രീയം കളിക്കുകയാണ്. തൊഴിലില്ലായ്മ ഏറ്റവും ഉയര്ന്ന നിലയിലാണ്. ഇത്തവണ കോണ്ഗ്രസ് അധികാരത്തിലെത്തും. കര്ണാടകയില് നിന്ന് 150 സീറ്റുകള് നല്കണമെന്നാണ് ഖാര്ഗെയുടെയും രാഹുല് ഗാന്ധിയുടെയും ആവശ്യം. മുഖ്യമന്ത്രിയെ പാര്ട്ടി ഹൈക്കമാന്ഡ് പിന്നീട് തീരുമാനിക്കും.കോണ്ഗ്രസ് ബിജെപിയെക്കാള് ഏറെ മുന്നിലാണ്. ആറു മാസം മുന്പ് തന്നെ ഡികെ ശിവകുമാറിന്റെ നേതൃത്വത്തില് തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് നേട്ടമായെന്നും അദ്ദേഹം അവകാശപ്പട്ടു.
ഈ വാര്ത്ത കൂടി വായിക്കൂ കര്ണാടകയില് മെയ് 10 ന് വോട്ടെടുപ്പ്; തെരഞ്ഞെടുപ്പ് ഒറ്റഘട്ടം
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള് അറിയാന് ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates