കൊല്‍ക്കത്ത മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്; തൂത്തുവാരി തൃണമൂല്‍; ബിജെപിക്ക് ഒരു സീറ്റ്

കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ്
വിജയം ആഘോഷിക്കുന്ന തൃണമൂല്‍ പ്രവര്‍ത്തകര്‍
വിജയം ആഘോഷിക്കുന്ന തൃണമൂല്‍ പ്രവര്‍ത്തകര്‍
Updated on: 
1 min read

കൊല്‍ക്കത്ത: കൊല്‍ക്കത്ത മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (കെഎംസി)തെരഞ്ഞെടുപ്പില്‍ തൂത്തുവാരി തൃണമൂല്‍ കോണ്‍ഗ്രസ്. 144 സീറ്റുകളില്‍ 101 ഇടത്തും തൃണമൂല്‍ വിജയിച്ചു. 33 സ്ഥലത്ത് തൃണമൂലാണ് ലീഡ് ചെയ്യുന്നത്.

ബിജെപി ഒരു സ്ഥലത്ത് മാത്രമാണ് വിജയിച്ചത്. മൂന്നിടത്ത് ലീഡ് ചെയ്യുന്നുണ്ട്. കോണ്‍ഗ്രസ് രണ്ടിടത്ത് ലീഡ് ചെയ്യുന്നു. ഇടതുസഖ്യം രണ്ടിടത്തും ലീഡ് ചെയ്യുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 

2015ലെ തെരഞ്ഞെടുപ്പില്‍ ടിഎംസി 124 സീറ്റുകളിലാണ് വിജയിച്ചത്. ഇടതുപാര്‍ട്ടികള്‍ 13 ഇടത്തും ബിജെപി അഞ്ചിടത്തും കോണ്‍ഗ്രസ് രണ്ടിടത്തും വിജയിച്ചിരുന്നു

കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പറേഷന്റെ 144 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഡിസംബര്‍ 19 നായിരുന്നു തെരഞ്ഞെടുപ്പ്. 950 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നു. 4,959 പോളിങ് ബൂത്തുകളിലായി കനത്ത സുരക്ഷയ്‌ക്കൊപ്പം കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് വോട്ടെടുപ്പ് നടത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com