പ്രണയം എതിര്‍ത്തു; കമിതാക്കള്‍ ആത്മഹത്യ ചെയ്തു, പ്രായശ്ചിത്തമായി പ്രതിമകള്‍ സ്ഥാപിച്ച് കല്യാണം നടത്തി ബന്ധുക്കള്‍

പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവതിയുടെയും യുവാവിന്റെയും പ്രതിമകള്‍ സ്ഥാപിച്ച് വിവാഹം നടത്തി ബന്ധുക്കള്‍.
ബന്ധുക്കള്‍ സ്ഥാപിച്ച കമിതാക്കളുടെ പ്രതിമകള്‍
ബന്ധുക്കള്‍ സ്ഥാപിച്ച കമിതാക്കളുടെ പ്രതിമകള്‍
Updated on
1 min read


പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത യുവതിയുടെയും യുവാവിന്റെയും പ്രതിമകള്‍ സ്ഥാപിച്ച് വിവാഹം നടത്തി ബന്ധുക്കള്‍. ഗുജറാത്തിലാണ് തങ്ങള്‍ കാരണം ആത്മഹത്യ ചെയ്ത കമിതാക്കള്‍ക്ക് ബന്ധുക്കള്‍ 'പ്രായശ്ചിത്തം' ചെയ്തത്. 

ആറുമാസം മുന്‍പാണ് ഗണേഷും രഞ്ജനയും ആത്മഹത്യ ചെയ്തത്. ബന്ധുക്കള്‍ വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ഇവര്‍ ഒരുമിച്ച് തൂങ്ങി മരിക്കുകയായിരുന്നു.

മരണത്തിന് ശേഷം, ഇരു കുടുംബങ്ങളും തങ്ങള്‍ കാരണമാണ് കമിതാക്കള്‍ മരിച്ചതെന്ന തിരിച്ചറിവിലെത്തി. നേരത്തെ തന്നെ വിവാഹത്തിന് സമ്മതിച്ചിരുന്നെങ്കില്‍ ഈ ദുരന്തം സംഭവിക്കില്ലായിരുന്നു എന്ന തിരിച്ചറിവില്‍, ബന്ധുക്കള്‍ കമിതാക്കളുടെ പ്രതിമകള്‍ നിര്‍മ്മിക്കുകയായിരുന്നു. ആചാര പ്രകാരമാണ് പ്രതിമകളുടെ വിവാഹം നടത്തിയത്. 

പെണ്‍കുട്ടിയുടെ അകന്ന ബന്ധുവായിരുന്നു ഗണേഷ്. അതിനാലാണ് അന്ന് ഇരുകുടുംബങ്ങളും വിവാഹത്തിന് സമ്മതിക്കാതിരുന്നത് എന്ന് രഞ്ജനയുടെ മുത്തച്ഛന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com