കഴിഞ്ഞ രണ്ട് വർഷത്തിനിടെ രാജ്യസഭാ എം.പിമാർക്കായി ചിലവഴിച്ചത് 262 കോടി രൂപ; വിവരാവകാശ രേഖകൾ പുറത്ത്

അലവൻസുകൾക്കും യാത്രാച്ചെലവുകൾക്കുമായി മാത്രം 151 കോടിയിലധികം രൂപ; 2024-25 വർഷത്തേക്കാൾ 65 കോടിയുടെ വർദ്ധനവ്
Parliament
ParliamentPTI
Edited By:
Updated on
1 min read

ജയ്‌പൂർ: കഴിഞ്ഞ രണ്ട് സാമ്പത്തിക വർഷങ്ങളിലായി രാജ്യസഭയിലെ നിലവിലെ എം.പിമാരുടെ ശമ്പളം, അലവൻസുകൾ, മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായി പൊതുഖജനാവിൽ നിന്ന് ചിലവഴിച്ചത് 262 കോടിയിലധികം രൂപയെന്ന് വിവരാവകാശ രേഖകൾ. ഇതിൽ എം.പിമാരുടെ അലവൻസുകൾക്കും യാത്രകൾക്കുമായി മാത്രം 151 കോടിയിലധികം രൂപ ചിലവഴിച്ചിട്ടുണ്ടെന്നും രേഖകൾ വ്യക്തമാക്കുന്നു. 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിലെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Parliament
സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരില്‍ വ്യാജപരസ്യം; വിസ തട്ടിപ്പില്‍ മുന്നറിയിപ്പുമായി ദുബൈ പൊലീസ്

2024-25 വർഷത്തിൽ രാജ്യസഭാംഗങ്ങൾക്കായി 98 കോടിയിലധികം രൂപ ചിലവഴിച്ച സ്ഥാനത്ത്, 2025-26 വർഷത്തിൽ ഇത് 163 കോടി രൂപയായി കുത്തനെ ഉയർന്നു. ഒരൊറ്റ വർഷം കൊണ്ട് 65 കോടി രൂപയുടെ വൻ വർദ്ധനവാണ് ചിലവിനത്തിൽ ഉണ്ടായിരിക്കുന്നത്. വിവരാവകാശ പ്രവർത്തകനായ ചന്ദർ ശേഖർ ഗൗർ നൽകിയ ഹർജിക്ക് രാജ്യസഭാ സെക്രട്ടേറിയറ്റാണ് ഈ മറുപടി നൽകിയത്.

Parliament
വിഎസ് അനുസ്മരണമല്ല, വില്ലനായത് 'കള്ളൻ വിജയൻ'; ദേശാഭിമാനി വാരാന്തപ്പതിപ്പ് പൂഴ്ത്തിയതിന് പിന്നിൽ

ആഭ്യന്തര യാത്രകൾ, അന്താരാഷ്ട്ര യാത്രകൾ, ഓഫീസ് ചിലവുകൾ, മെഡിക്കൽ ബില്ലുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഈ തുക. രണ്ട് വർഷത്തെയും ചിലവുകൾ വെവ്വേറെ താഴെ നൽകുന്നു:

2024-25 സാമ്പത്തിക വർഷം:

ശമ്പളം: 25.71 കോടിയിലധികം രൂപ

മെഡിക്കൽ ബില്ലുകൾ: 8.2 കോടി രൂപ

യാത്രാ ചിലവുകൾ (Tour Expenses): 24.99 കോടി രൂപ

അലവൻസുകൾ: 33.33 കോടിയിലധികം രൂപ

2025-26 സാമ്പത്തിക വർഷം:

ശമ്പളം: 44.6 കോടിയിലധികം രൂപ

മെഡിക്കൽ ബില്ലുകൾ: 9.6 കോടി രൂപ

യാത്രാ ചിലവുകൾ (Tour Expenses): 36 കോടി രൂപ

അലവൻസുകൾ: 58.78 കോടിയിലധികം രൂപ

Parliament
ലോകകപ്പ് ഫൈനല്‍ കാണാം; സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ക്ക് അവധി

ആനുകൂല്യങ്ങൾ 21 വിവിധ വിഭാഗങ്ങളിൽ

രാജ്യസഭാ എം.പിമാർക്ക് ആകെ 21 ഒബ്ജക്റ്റ് ഹെഡുകളിലായിട്ടാണ് ആനുകൂല്യങ്ങൾ നൽകുന്നത്. ശമ്പളം, അലവൻസ്, യാത്രകൾ, മെഡിക്കൽ-ഓഫീസ് ചിലവുകൾ എന്നിവയ്ക്ക് പുറമെ പ്രിന്റിംഗും പബ്ലിക്കേഷനും, ഡിജിറ്റൽ ഉപകരണങ്ങൾ, ഇന്ധനം, പ്രൊഫഷണൽ സർവീസുകൾ, അറ്റകുറ്റപ്പണികൾ , സബ്‌സിഡികൾ, മറ്റ് അനുബന്ധ റവന്യൂ ചിലവുകൾ എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു.

Parliament
ശബരിമല: പത്ത് വര്‍ഷത്തിനിടെ 70.37 കോടി രൂപയുടെ വികസനം, സന്നിധാനത്തിന് 778.17 കോടിയുടെ ലേ ഔട്ട് പ്ലാന്‍, കണക്ക് പുറത്തുവിട്ട് സര്‍ക്കാര്‍
Parliament
'എംഎം മണി മന്ത്രിയായിരുന്നപ്പോള്‍ എന്ത് ചെയ്തു?'; ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് പ്രതിസന്ധിക്ക് കാരണമായെന്ന് മന്ത്രി
Parliament
വഖഫ് ബോർഡ് പുനഃസംഘടനക്ക് ലീഗ് പിന്തുണ; നിലവിലെ ബോർഡ് നിയമവിരുദ്ധമെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തൽ
Summary

Over ₹262 crore was spent on the salaries, allowances, and various facilities of sitting Rajya Sabha MPs during the last two financial years (2024-25 and 2025-26), according to an RTI reply provided by the Rajya Sabha Secretariat.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com