വിവാഹ ആഘോഷത്തില്‍ പാട്ട് പാടാന്‍ വിളിച്ചുവരുത്തി; തോക്ക് ചൂണ്ടി ഭീഷണി; ​ഗായികയെ കൂട്ടബലാത്സംഗം ചെയ്തു

ജഹനാബാദ് സ്വദേശിയായ യുവതി വിവാഹചടങ്ങുകളിലും മറ്റും പാട്ട് പാടാന്‍ പോകുന്ന ഗായികയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

പട്ന: ബിഹാറില്‍ 28 വയസുള്ള യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്റുകുമാര്‍, സഞ്ജീവ് കുമാര്‍, കാരു കുമാര്‍ എന്നിവരാണ് പിടിയിലായത്.

ബിഹാറിലെ പട്‌നയിലാണ് ഞെട്ടിക്കുന്ന സംഭവം. പട്നയിലെ രാംകൃഷ്ണ നഗറിലെ ഒരു ഹാളില്‍ വെച്ചാണ് ഗായികയായ യുവതി കൂട്ടബലാത്സംഗത്തിനിരയായത്. 

ജഹനാബാദ് സ്വദേശിയായ യുവതി വിവാഹചടങ്ങുകളിലും മറ്റും പാട്ട് പാടാന്‍ പോകുന്ന ഗായികയാണ്. പ്രതികളിലൊരാളായ പിന്റു കുമാറിനെ യുവതിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. ഈ പരിചയത്തിന്റെ പേരിലാണ് രാംകൃഷ്ണ നഗറില്‍ ഒരു വിവാഹമുണ്ടെന്നും പാട്ട് പാടാന്‍ വരണമെന്നും പിന്റു കുമാര്‍ യുവതിയോട് ആവശ്യപ്പെട്ടത്. 

എന്നാല്‍ വെള്ളിയാഴ്ച പ്രതികള്‍ പറഞ്ഞ ഹാളിലെത്തിയപ്പോള്‍ ആരെയും കണ്ടില്ല. കാര്യം തിരക്കിയപ്പോള്‍ പ്രതികളായ മൂന്ന് പേരും ചേര്‍ന്ന് യുവതിയെ തടഞ്ഞു വെയ്ക്കുകയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ഹാളിലെ ഒരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി   ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

പ്രതികളില്‍ നിന്ന് കുതറിയോടിയ യുവതി ഹാളിലെ മറ്റൊരു മുറിയില്‍ കയറിയാണ് അഭയം പ്രാപിച്ചത്. തുടര്‍ന്ന് മുറി അകത്തു നിന്ന് പൂട്ടിയിട്ട ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് സംഘം സ്ഥലത്തെത്തി യുവതിയെ മോചിപ്പിക്കുകയും പ്രതികളെ പിടികൂടുകയുമായിരുന്നു.

വൈദ്യ പരിശോധനയില്‍ യുവതി ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളില്‍ നിന്ന് നാടന്‍ തോക്കും തിരകളും പൊലീസ് പിടിച്ചെടുത്തു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com