ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണത്തിൽ പാറ്റ; പരാതിയുമായി യുവനടി

ഇതിന്റെ ദൃശ്യങ്ങളും നടി സമൂഹമാധ്യമത്തിൽ പങ്കിട്ടു
നിവേത പേതുരാജ്
നിവേത പേതുരാജ്
Updated on
1 min read

ചെന്നൈ: കോവിഡ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ മിക്കവരും ഭക്ഷണം ഓൺലൈനായിട്ടാണ് ബുക്ക് ചെയ്യുന്നത്. അത്തരത്തിൽ ലഭിക്കുന്ന ഭക്ഷണങ്ങൾക്കെതിരെ നിരവധി പരാതികളും ഉയരാറുണ്ട്. അത്തരത്തിൽ ഒരു പരാതിയുമായാണ് പ്രമുഖ നടി നിവേത പേതുരാജ് രം​ഗത്തുവന്നിരിക്കുന്നത്.

ചെന്നൈയിലെ പ്രമുഖ ഭക്ഷണശാലയിൽ നിന്ന് സ്വിഗ്ഗിയിൽ ഓർ‍ഡർ ചെയ്ത ഉച്ചഭക്ഷണത്തിൽ നിന്ന് പാറ്റയെ ലഭിച്ചെന്നാണ് നടി പറയുന്നത്. ഇതിന്റെ ദൃശ്യങ്ങളും നടി സമൂഹമാധ്യമത്തിൽ പങ്കിട്ടു. ചെന്നൈയിലെ മൂൺലൈറ്റ് റെസ്റ്റോറന്റിനെതിരെ രൂക്ഷവിമർശനമാണ് നടി ഉന്നയിക്കുന്നത്. സ്വിഗ്ഗിയ്ക്ക് നടി പരാതി നൽകുകയും ചെയ്തു. വൃത്തിയുടെ കാര്യത്തിൽ എന്ത് മാനദണ്ഡമാണ് ഈ ഹോട്ടൽ സ്വീകരിക്കുന്നത്. ഇതാ​​ദ്യമായല്ല ഈ ഹോട്ടലിനെതിരെ പരാതി ഉയരുന്നത്. ഇത്ര കൂസലില്ലാതെയാവാൻ കഴിയുന്നുവെന്നും നടി ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു.

സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് സ്വിഗ്ഗി അറിയിച്ചതായും നടി കുറിപ്പിൽ  പറയുന്നു. ഞങ്ങളിലുള്ള നിങ്ങളുടെ വിശ്വാസത്തിന് നന്ദി പറയുന്നു. ഇക്കാര്യം ഞങ്ങളെ അറിയിച്ചതിൽ സന്തോഷമുണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും സ്വിഗ്ഗി ട്വിറ്ററിൽ കുറിച്ചു. 
നടിയുടെ പരാതിക്ക് പിന്നാലെ നിരവധിയാളുകൾ ഈ റെസ്റ്റോറന്റിനെതിരെ പരാതിയുമായി രം​ഗത്തുവന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

A huge dust storm approaches as it engulfs the skyline at Dungargarh,
Ram Charan hails Tamil Nadu CM, wishes him all the best
Trinamool's Abhishek Banerjee faces eggs, stones, blows from mob in Bengal’s Sonarpur
Rahul Gandhi
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com