ന്യൂ ഇയര്‍ ആഘോഷിക്കാനെത്തി; കശ്മീരില്‍ മൂന്ന് യുവാക്കള്‍ ഗസ്റ്റ് ഹൗസ് മുറിയില്‍ മരിച്ച നിലയില്‍

വീട്ടുകാര്‍ നിരന്തരം വിളിച്ചിട്ടും യുവാക്കള്‍ ഫോണ്‍ എടുത്തിരുന്നില്ല
jammu kashmir death
​ഗസ്റ്റ് ഹൗസിൽ പൊലീസ് പരിശോധന നടത്തുന്നു എഎൻഐ
Updated on
1 min read

ന്യൂഡല്‍ഹി: പുതുവത്സരം ആഘോഷിക്കാനെത്തിയ മൂന്ന് യുവാക്കള്‍ മരിച്ച നിലയില്‍. ജമ്മു കശ്മീര്‍ ബദേര്‍വാഹ് ഗസ്റ്റ് ഹൗസില്‍ ബുധനാഴ്ച വൈകീട്ടാണ് സംഭവം. ജമ്മു സ്വദേശികളായ മുകേഷ് സിങ് (39), അശുതോഷ് സിങ്, സണ്ണി ചൗധരി എന്നിവരാണ് മരിച്ചത്.

ബദേര്‍വാഹില്‍ ന്യൂ ഇയര്‍ ആഘോഷിക്കാനെത്തിയതായിരുന്നു ഇവര്‍. വീട്ടുകാര്‍ നിരന്തരം വിളിച്ചിട്ടും യുവാക്കള്‍ ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് ഫോണ്‍നമ്പര്‍ ട്രാക്ക് ചെയ്താണ് ഇവര്‍ ഗസ്റ്റ് ഹൗസില്‍ ഉണ്ടെന്ന് കണ്ടെത്തിയത്.

ഗസ്റ്റ് ഹൗസിന്റെ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തുറന്ന് പൊലീസ് അകത്തെത്തിയപ്പോള്‍ മൂന്നുപേരും അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം ശംഭവിച്ചിരുന്നതായി ദോഡ പൊലീസ് സൂപ്രണ്ട് സന്ദീപ് മേത്ത അറിയിച്ചു. ശ്വാസം മുട്ടി മരിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും അന്വേഷിച്ചു വരുന്നതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com