രോഗമുക്തി നിരക്ക് 93 ശതമാനത്തിലേക്ക്; ചികിത്സയിലുള്ളവരുടെ എണ്ണം അഞ്ചുലക്ഷം

ഇന്നലെ 45,674 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവ്. ഇന്നലെ 45,674 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 85,07,754 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 559 പേര്‍ക്കാണ് മരണം സംഭവിച്ചത്. ഇതോടെ മരണസംഖ്യ 1,26,121 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,12,665 പേരാണ്. ഇന്നലെ മാത്രം ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 3967 പേരുടെ കുറവുണ്ടായി. 

രോഗമുക്തി നിരക്ക് 93 ശതമാനത്തിലേക്ക് അടുക്കുകയാണ്. അസുഖം ഭേദമായവരുടെ എണ്ണം 78,68,968 ആയി ഉയര്‍ന്നു. ഇന്നലെ മാത്രം 49,082 പേരാണ് രോഗമുക്തി നേടിയതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER