18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ രജിസ്ട്രേഷൻ നാളെ മുതൽ

18 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ രജിസ്ട്രേഷൻ നാളെ മുതൽ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ അടുത്ത ഘട്ട വാക്സിനേഷൻ രജിസ്ട്രേഷന് നാളെ തുടക്കമാകും. നാളെ വൈകീട്ട് നാല് മണി മുതൽ കോവിൻ ആപ്പിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യാം. 

18 വയസിന് മുകളിലുള്ളവർക്ക് മെയ് മാസം ഒന്നാം തീയതി മുതൽ വാക്സിൻ നൽകുന്നത് ആരംഭിക്കും. ഇതിന്റെ രജിസ്ട്രേഷനാണ് നാളെ മുതൽ തുടങ്ങുന്നത്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതു പ്രകാരമാവും വാക്‌സിൻ ലഭിക്കുക. വാക്‌സിൻ കേന്ദ്രവും സ്വീകരിക്കുന്ന തീയതിയും പോർട്ടൽ വഴി തിരഞ്ഞെടുക്കാനാവും.

അതേ സമയം ഓക്സിജൻ വിതരണം വിലയിരുത്താൻ നാളെയും വിവിധ മന്ത്രാലയങ്ങൾ യോഗം ചേരും. കഴിഞ്ഞ ആറ് ദിവസമായി രാജ്യത്ത് പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com