ജെഡിയു ഭിന്നത മൂര്‍ഛിക്കുന്നു, ശരദ് യാദവിനെ നേതൃസ്ഥാനത്തുനിന്ന് നീക്കി

നിതീഷ് കുമാറിന്റെ വിശ്വസ്തന്‍ ആര്‍പിപി സിങ് ആണ് ഇനി രാജ്യസഭയില്‍ പാര്‍ട്ടിയെ നയിക്കുക
ജെഡിയു ഭിന്നത മൂര്‍ഛിക്കുന്നു, ശരദ് യാദവിനെ നേതൃസ്ഥാനത്തുനിന്ന് നീക്കി
Updated on
1 min read

ന്യൂഡല്‍ഹി: ബിജെപി ബന്ധത്തെച്ചൊല്ലി ജനതാ ദള്‍ യുവില്‍ ഭിന്നത മൂര്‍ഛിക്കുന്നതിനിടെ ശരദ് യാദവിനെ രാജ്യസഭാ നേതൃസ്ഥാനത്തുനിന്ന് നീക്കി. നിതീഷ് കുമാറിന്റെ വിശ്വസ്തന്‍ ആര്‍പിപി സിങ് ആണ് ഇനി രാജ്യസഭയില്‍ പാര്‍ട്ടിയെ നയിക്കുക.

ബിജെപിയുമായി ചേരാനുള്ള നിതീഷ് കുമാറിന്റെ നീക്കത്തില്‍ ശരദ് യാദവ് നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ജനവിധിക്ക് എതിരാണ് നിതീഷിന്റെ നീക്കം എന്നായിരുന്നു ശരദ് യാദവ് ചൂണ്ടിക്കാട്ടിയത്. നിതീഷിനെതിരെ  ശരദ് യാദവ് പരസ്യമായി രംഗത്ത് എത്തിയതോടെ പാര്‍ട്ടി പിളര്‍പ്പിലേക്കു നീങ്ങുകയാണെന്ന് വാര്‍ത്തകള്‍ വന്നു. ഇതിനു പിന്നാലെയാണ് രാജ്യസഭയിലെ നേതൃപദവിയില്‍നിന്ന് മുന്‍ ദേശീയ അധ്യക്ഷന്‍ കൂടിയായ ശരദ് യാദവിനെ നീക്കം ചെയ്തിരിക്കുന്നത്. 

ബിജെപിയുമായി ചേരാനുള്ള നിതീഷിന്റെ തീരുമാനത്തിനെതിരെ ശരദ് യാദവ് രംഗത്തുവന്നെങ്കിലും പാര്‍ട്ടിയില്‍നിന്ന് അതിനു വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എംഎല്‍എമാര്‍ ഏതാണ്ട് എല്ലാവരും നിതീഷിനൊപ്പമാണ്. എന്നാല്‍ എംപിമാരില്‍ ശരദ് യാദവിന് സ്വാധാനമുണ്ടെന്നാണ് കരുതുന്നത്. ഇതു മുന്‍കൂട്ടിക്കണ്ടാണ് രാജ്യസഭാ കക്ഷി നേതൃസ്ഥാനത്തുനിന്ന് ശരദ് യാദവിനെ നീക്കം ചെയ്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com