ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ മൂന്നംഗ മലയാളി കുടുംബത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകനും കുടുംബത്തിനുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മലയാളികൾ ഏറെയുള്ള ഭോപ്പാലിലെ കോളാറിലാണ് ഇവരുടെ താമസം.
അതേസമയം ആഹാരത്തിനും മരുന്നിനും ബുദ്ധിമുട്ടില്ലെന്നും മികച്ച പരിചരണമാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്നതെന്നും കോവിഡ് 19 ബാധിതന്‍ പ്രതികരിച്ചു. ആരോഗ്യ വകുപ്പ് ജീവനക്കാരനാണ് ഇദ്ദേഹം. നേരത്തെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു. അതിനിടെയാണ് ഇദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതും രോഗം സ്ഥിരീകരിച്ചതും.
അതേസമയം രോഗലക്ഷണങ്ങള്‍ ഒന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ലെന്ന് കോവിഡ്-19 ബാധിതന്‍ പ്രതികരിച്ചു. നിലവില്‍ പതിനഞ്ചോളം മലയാളി കുടുംബങ്ങള്‍ നിരീക്ഷണത്തിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates