മോഷ്ടാക്കള്‍ തോക്ക് ചൂണ്ടി ആക്രമിച്ച് കാറുമായി കടന്നു; മലയാളികള്‍ക്ക് ഗുരുതര പരിക്ക്

തോക്ക് കൊണ്ട് തലയ്ക്കടിച്ച ശേഷം കാറുമായി കടന്നു കളയുകയായിരുന്നു. ചെങ്ങന്നൂര്‍ സ്വദേശി രാധാകൃഷ്ണന്റെ കാറാണ് മോഷണം പോയത്. 
മോഷ്ടാക്കള്‍ തോക്ക് ചൂണ്ടി ആക്രമിച്ച് കാറുമായി കടന്നു; മലയാളികള്‍ക്ക് ഗുരുതര പരിക്ക്
Updated on
1 min read

 ന്യൂഡല്‍ഹി:  ഡല്‍ഹിയില്‍ മോഷണം തടയാന്‍ ശ്രമിച്ച മലയാളികളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം അക്രമികള്‍ കാറുമായി കടന്നു. തിരക്കേറിയ നഗരത്തില്‍ വച്ചുണ്ടാ ആക്രമണത്തില്‍ രണ്ട് തിരുവനന്തപുരം സ്വദേശികള്‍ക്ക് പരിക്കേറ്റു.  ഇവരെ വഴിയില്‍ തടഞ്ഞ് നിര്‍ത്തിയത് കണ്ട സുഹൃത്ത് അന്വേഷിക്കാനെത്തിയതോടെ അക്രമികള്‍ തോക്ക് കൊണ്ട് തലയ്ക്കടിച്ച ശേഷം കാറുമായി കടന്നു കളയുകയായിരുന്നു. ചെങ്ങന്നൂര്‍ സ്വദേശി രാധാകൃഷ്ണന്റെ കാറാണ് മോഷണം പോയത്. 

 ആക്രമണത്തില്‍ തിരുവനന്തപുരം സ്വദേശി സുരേഷ് കുമാറിനും അശോകനും പരിക്കേറ്റിട്ടുണ്ട്. മോഷണം ചെറുക്കുന്നതിനിടെയാണ് ഇരുവര്‍ക്കും പരിക്കേറ്റത്. കാര്‍ ഡ്രൈവറെ അബോധാവസ്ഥയിലാക്കി കാറ് മോഷ്ടിക്കാനായിരുന്നു മോഷ്ടാക്കള്‍ ശ്രമിച്ചതെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com