ഓൺലൈൻ ക്ലാസിന്റെ മറവിൽ 14 കാരിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു, നിരന്തര പീഡനം, ഗർഭിണി  ; 16 കാരൻ അറസ്റ്റിൽ

മാതാപിതാക്കൾ തോട്ടം പണികൾക്ക് പോകുന്ന സമയത്താണ് തുടർച്ചയായ പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ
Updated on: 
1 min read

തൊടുപുഴ : ഓൺലൈൻ ക്ലാസിന്റെ മറവിൽ  14 വയസ്സുകാരിയെ 16 വയസുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി. ഇടുക്കി കമ്പംമേട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ബന്ധുവായ പെൺകുട്ടിയെയാണ് കൗമാരക്കാരൻ പീഡിപ്പിച്ചത്. 

ഓൺലൈൻ ക്ലാസിന്റെ മറവിൽ അശ്ലീല സന്ദേശങ്ങൾ അയച്ച് പെൺകുട്ടിയുമായി മാസങ്ങളായി കൗമാരക്കാരൻ ലൈംഗിക ബന്ധം തുടരുകയായിരുന്നു. മാതാപിതാക്കൾ തോട്ടം പണികൾക്ക് പോകുന്ന സമയത്താണ് തുടർച്ചയായ പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു. 

വയറുവേദനയെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് മനസിലായത്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് കമ്പംമെട്ട് പൊലീസ് കേസെടുത്തു. പോക്സോ വകുപ്പാണ് 16കാരനെതിരെ ചുമത്തിയത്. 

കൗമാരക്കാരനായ പ്രതിയെ ജൂവനൈൽ കോടതിയിൽ ഹാജരാക്കും.  സമാനമായ രീതിയിൽ പീഡനം നടന്നതിന് കഴിഞ്ഞ മാസവും ഈ പ്രദേശത്ത്  കേസെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com