

കണ്ണൂർ; കണ്ണൂർ പിണറായിയിൽ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പടന്നക്കര വി.ഒ.പി. മുക്കിനു സമീപം സൗപർണികയിൽ മേഘ മനോഹരൻ (24) ആണ് മരിച്ചത്. നാലാംമൈലിലെ അയ്യപ്പ മഠത്തിനു സമീപത്തെ ഭർതൃവീട്ടിന്റെ രണ്ടാം നിലയിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച രാത്രിയിൽ ഒരു ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് ഭർതൃവീട്ടിൽ തിരിച്ചെത്തിയശേഷമാണ് സംഭവമുണ്ടായത്. ഉടനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർതൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്ന് കാണിച്ച് ബന്ധുക്കൾ കതിരൂർ പൊലീസിൽ പരാതി നൽകി. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
2023 ഏപ്രിൽ രണ്ടിനാണ് ഫിറ്റ്നസ് ട്രെയിനറായ സച്ചിനുമായുള്ള മേഖയുടെ വിവാഹം നടക്കുന്നത്. കോഴിക്കോട് ഹൈലൈറ്റ് മാളിൽ സോഫ്റ്റ്‌വേർ എൻജിനിയറായി ജോലി ചെയ്തുവരികയാണ് മേഘ. ടി. മനോഹരന്റെയും രാജവല്ലിയുടെയും മകളാണ്. മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
