പത്ത് വര്‍ഷം പ്രണയം, വിവാഹ​ വാ​ഗ്ദാനം നൽകി നിരന്തരം പീഡനം; യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് പിടിയില്‍

ഇരുവരും തമ്മില്‍ പത്ത് വര്‍ഷമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയ ഷിതിന്‍ യുവതിയെ പലവട്ടം ശാരീരിക പീഡനത്തിനു ഇരയാക്കി
ഷിതിന്‍
ഷിതിന്‍
Updated on
1 min read

തൃശൂര്‍: മാളയില്‍ ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചെങ്ങമനാട് അടുവാശേരി വെളിയത്ത് വീട്ടില്‍ ഷിതിന്‍ (34) ആണ് പിടിയിലായത്. ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇയാളെ നെടുമ്പാശ്ശേരിയില്‍ വച്ചാണ് പിടികൂടിയത്. 

ഇരുവരും തമ്മില്‍ പത്ത് വര്‍ഷമായി പ്രണയത്തിലായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയ ഷിതിന്‍ യുവതിയെ പലവട്ടം ശാരീരിക പീഡനത്തിനു ഇരയാക്കി. പ്രണയ ബന്ധത്തില്‍ നിന്നു ഒഴിവാകാന്‍ യുവതിയെ പ്രേരിപ്പിച്ച ഇയാള്‍ മറ്റൊരു വിവാഹം കഴിക്കാനും ശ്രമം നടത്തി. 

എന്നാല്‍ യുവതി എതിര്‍ത്തതോടെ യുവതിയോടു ഷിതിനു ശത്രുത ഉണ്ടായി. യുവതിയുടെ വീട്ടിലെ സാമ്പത്തിക സ്ഥിതിയും ജാതിയുമായിരുന്നു ഇയാള്‍ വിവാഹത്തില്‍ നിന്നു പിന്‍മാറാനുള്ള കാരണമായി പറഞ്ഞത്. 

ഉയര്‍ന്ന ജോലിയുണ്ടായിരുന്ന യുവതി ഇയാളുടെ നിരന്തരമായി ശാരീരിക, മാനസിക പീഡനത്തിനു ഇരയായി. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് നിഗമനം. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ പീഡനം സംബന്ധിച്ചു വ്യക്തമായ സൂചനകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 

വിശദമായി അന്വേഷണത്തിനൊടുവിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഇരിങ്ങാലക്കുട ഡിവൈഎസ്പി ടികെ ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസാണ് ഷിതിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

KSRTC Refutes Reports of Converting Ordinary Buses to City Fast Services
Minister K Muraleedharan
Air India Express
M A Baby
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com