ബൈക്കിൽ പോത്ത് ഇടിച്ചു, തെറിച്ചുവീണ യുവാവ് കെഎസ്ആർടിസി ബസ് കയറി മരിച്ചു

സമീപത്തെ പുരയിടത്തിൽ നിന്ന് അഴിഞ്ഞു വന്ന പോത്താണ് അപകടമുണ്ടാക്കിയത്
മരിച്ച നാസർ
മരിച്ച നാസർ
Updated on: 
1 min read

ആലപ്പുഴ; പോത്ത് ഇടിച്ചു ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവ് കെഎസ്ആർടിസി ബസ് കയറി മരിച്ചു. കരുവാറ്റ വടക്ക് ആറ്റുവാ തലയ്ക്കൽ നാസർ (36) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10ന് ഹരിപ്പാട് ദേശീയപാതയിൽ പവർ ഹൗസ് ജംക്‌ഷന് സമീപമായിരുന്നു അപകടം. 

പോത്തിടിച്ചതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ നാസറിനെ പിന്നാലെ വന്ന കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. സമീപത്തെ പുരയിടത്തിൽ നിന്ന് അഴിഞ്ഞു വന്ന പോത്താണ് അപകടമുണ്ടാക്കിയത്. ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി മരിച്ചു. മാരു ആണ് ഭാര്യ. സൗരവ്, സാംരം​ഗ് എന്നിവർ മക്കളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com