കൊച്ചിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം; സ്ത്രീയുടെ മൃതദേഹം കവറിനുള്ളില്‍ പൊതിഞ്ഞനിലയില്‍, അന്വേഷണം 

കൊച്ചിയെ വീണ്ടും ഭീതിയിലാഴ്ത്തി മറ്റൊരു കൊലപാതകം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കൊച്ചി: കൊച്ചിയെ വീണ്ടും ഭീതിയിലാഴ്ത്തി മറ്റൊരു കൊലപാതകം. കടവന്ത്ര ഗിരിനഗറിലെ വീടിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കവറിനുള്ളില്‍ പൊതിഞ്ഞനിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. 

ഇന്ന് വൈകീട്ടോടെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉത്തരേന്ത്യക്കാരായ ദമ്പതികളാണ് ഇവിടെ താമസിച്ചിരുന്നത്. ഭര്‍ത്താവിനെ കാണാനില്ല. ഭര്‍ത്താവിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. 

ആഴ്ചകള്‍ക്ക് മുന്‍പ് കലൂരില്‍ ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊന്നതാണ് ഇതിന് മുന്‍പത്തെ സംഭവം. സ്ത്രീകളോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തതിന് പള്ളുരുത്തി സ്വദേശി രാജേഷിനെയാണ് കൊലപ്പെടുത്തിയത്. ഈ വര്‍ഷം ഇതുവരെ കൊച്ചിയില്‍ നിരവധി കൊലപാതകങ്ങളാണ് അരങ്ങേറിയത്. കൊലപാതകങ്ങള്‍ തുടര്‍ക്കഥയായതോടെ ജനം ഭീതിയിലാണ് കഴിയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 Nedumbassery accident updation
arrest
R Sreelekha
CJP Protest, Riyadh Attack, Mini Cooper accident
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com