കടത്തിണ്ണയ്ക്കായി അവകാശത്തർക്കം, കാലിൽ കല്ലുകൊണ്ട് ഇടിച്ചു; പ്രതിക്കായി തിരച്ചിൽ

ബുധനാഴ്ച രാത്രി പനമ്പള്ളി ന​ഗർ ഷോപ്പിങ് കോംപ്ലക്സിലാണ് സംഭവമുണ്ടായത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: പതിവായി ഉറങ്ങുന്ന കടത്തിണ്ണയ്ക്കായി രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ അവകാശ തർക്കം. വഴക്ക് രൂക്ഷമായതിനു പിന്നാലെ ബം​ഗാൾ സ്വദേശിയുടെ കാലിൽ കല്ലുകൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു. ബുധനാഴ്ച രാത്രി പനമ്പള്ളി ന​ഗർ ഷോപ്പിങ് കോംപ്ലക്സിലാണ് സംഭവമുണ്ടായത്. 

ബം​ഗാൾ സ്വദേശിയായ ഹരിയും തമിഴ്നാട് സ്വദേശിയും ഷോപ്പിങ് കോംപ്ലക്സിലെ കടത്തിണ്ണയിലാണ് പതിവായി ഉറങ്ങാനെത്തുന്നത്. കടത്തിണ്ണയ്ക്കായി ഇവർ തർക്കിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഹരിയെ എറണാകുളം ​ഗവൺമെന്റ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കൃത്യം നടത്തിയ ശേഷം സ്ഥലംവിട്ട തമിഴ്നാട്ടുകാരനുവേണ്ടി പൊലീസ് അന്വേഷണം ​ഊർജിതമാക്കി. സൗത്ത് പൊലീസാണ് അന്വേഷണം നടത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com