

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ സമരം നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കി. വിഷയത്തില്‍ രണ്ടു മണിക്കൂര്‍ ചര്‍ച്ചയാകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
ഉച്ചയ്ക്ക് ഒരു മണി മുതലാണ് ചര്‍ച്ച ആരംഭിക്കുക. ഈ സമ്മേളന കാലയളവില്‍ ആദ്യത്തെ സഭ നിര്‍ത്തിവെച്ചുള്ള ചര്‍ച്ചയാണിത്. കോണ്‍ഗ്രസ് എംഎല്‍എ എം വിന്‍സെന്റാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
വിഴിഞ്ഞം സമരത്തില്‍ സമവായ ശ്രമവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുകയാണ്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭ ഉപസമിതിയുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വിഴിഞ്ഞം സമരം അവസാനിപ്പിക്കാനുള്ള സമവായ ചര്‍ച്ചകള്‍ ഇന്നലെ അനുരഞ്ജനത്തിലെത്താനായില്ല.
തുറമുഖനിര്‍മാണം നിര്‍ത്തിവെച്ച് പഠനം നടത്തണമെന്നും സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നുമുള്ള സമരസമിതിയുടെ ആവശ്യത്തില്‍ ധാരണയായില്ല. മുഖ്യമന്ത്രിയുമായുള്ള കൂടിയാലോചനകള്‍ക്കുശേഷം ഇന്നു വൈകീട്ട് 5.30ന് സമരസമിതിനേതാക്കളെ കാണാനാണ് മന്ത്രിസഭാ ഉപസമിതി തീരുമാനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates