ക്രിയാറ്റിന്‍ ടിന്നില്‍ ഒളിപ്പിച്ച് മെത്താഫെറ്റമിന്‍ കടത്താന്‍ ശ്രമം; തൃശൂര്‍ സ്വദേശി അറസ്റ്റില്‍

ക്രിയാറ്റിന്‍ ടിന്നില്‍ ഒളിപ്പിച്ച 142 ഗ്രാം മെത്താഫെറ്റാമിനും ഒരു ഗ്രാം കഞ്ചാവും പിടിച്ചെടുത്തു
excise
പിടിയിലായ ജിതിൻ
Edited By:
Updated on
1 min read

പാലക്കാട്: വാളയാറില്‍ ലക്ഷങ്ങള്‍ വിലവരുന്ന മെത്താഫെറ്റമിനുമായി തൃശൂര്‍ സ്വദേശിയായ യുവാവ് പിടിയില്‍. തൃശൂര്‍ കുന്നംകുളം വെള്ളറക്കാട് സ്വദേശി ജിതിനാണ് എക്‌സൈസിന്റെ പിടിയിലായത്. ക്രിയാറ്റിന്‍ ടിന്നില്‍ ഒളിപ്പിച്ച നിലയിലാണ് ഇയാള്‍ ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്.

excise
കെപിസിസി നേതൃമാറ്റത്തിൽ അനിശ്ചിതത്വം തുടരുന്നു; രാഷ്ട്രീയകാര്യ സമിതി യോഗം വിളിച്ച് സണ്ണി ജോസഫ്

ക്രിയാറ്റിന്‍ ടിന്നില്‍ ഒളിപ്പിച്ച 142 ഗ്രാം മെത്താഫെറ്റാമിനും ഒരു ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഇന്നലെ അര്‍ധരാത്രി വാളയാര്‍ എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെയാണ് ലഹരിമരുന്നുകള്‍ പിടികൂടിയത്.

ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വന്ന മാരുതി എന്ന എയര്‍ബസ്സിലായിരുന്നു ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. ജിതിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയാണ് ബാഗ് പരിശോധിച്ചത്. എന്‍ഡിപിഎസ് ആക്ട് പ്രകാരം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

excise
കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിന്റെ മുഖ്യസൂത്രധാരൻ; കല്ല് റിയാസ് പിടിയിൽ‌
excise
ദേവിയുടെ രജസ്വല ആഘോഷിക്കുന്ന കേരളത്തിലെ ക്ഷേത്രം; ചെങ്ങന്നൂര്‍ ദേവി തൃപ്പൂത്തായി, ആറാട്ട് ചൊവ്വാഴ്ച
excise
മെട്രോ സ്‌റ്റേഷനില്‍ വാഹന പാര്‍ക്കിങ്ങ് ഫീസ് കൂട്ടി; വര്‍ധന ഈ നാലു സ്റ്റേഷനുകളില്‍
Summary

Attempt to smuggle methamphetamine, youth arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com