നവകേരള ബസ്സിനുനേരെ ചീമുട്ടയെറിയാന്‍ ശ്രമം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍

ഉളളിയേരിയിലും ബാലുശേരിയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു
നവകേരള ബസ്
നവകേരള ബസ്
Updated on
1 min read

കോഴിക്കോട്: കോഴിക്കോട് ഉളളിയേരിയില്‍ നവകേരളബസിനു നേരെ ചീമുട്ട എറിയാന്‍ ശ്രമം. ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍.  കൊയിലാണ്ടിയില്‍നിന്ന് ബാലുശ്ശേരിയിലേക്ക് പോകുന്നതിനിടെയാണ് ഇയാള്‍ ചീമുട്ട എറിയാന്‍ ശ്രമിച്ചത്. യൂത്ത് കോണ്‍ഗ്രസ് ബാലുശ്ശേരി മണ്ഡലം വൈസ് പ്രസിഡന്റിനെയാണ് കസ്റ്റഡിയിലെടുത്തത്.

അതേസമയം ഉളളിയേരിയിലും ബാലുശേരിയിലും മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചു. ചേളന്നൂരില്‍ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് അഞ്ച് യൂത്ത് കോണ്‍ഗ്രസുകാരെ കരുതല്‍ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സൗത്ത്, നോര്‍ത്ത് മണ്ഡലങ്ങളിലാണ് ശനിയാഴ്ച നവകേരള സദസ്സ്. എലത്തൂര്‍ മണ്ഡലത്തിലെ നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ സദസ്സിനുശേഷം ആറുമണിയോടെ കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിലാണ് പരിപാടി.

പ്രതിഷേധം കണക്കിലെടുത്ത് നവകേരള സദസ്സ് നടക്കുന്ന വേദികളിലും ബസ് കടന്ന് പോകുന്ന ഇടങ്ങളിലും കനത്ത സുരക്ഷയാണ് പൊലീസ് സജീകരിക്കുന്നത്. പ്രതിഷേധം മുന്നില്‍ കണ്ട് ജില്ലകളില്‍ അധിക സുരക്ഷയാണ് പൊലീസ് ഒരുക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com