ഡ്രൈവർ മദ്യലഹരിയിൽ കുതിച്ചു പാഞ്ഞു: പേടിച്ച് ഓട്ടോറിക്ഷയിൽ നിന്ന് ചാടിയ വിദ്യാർത്ഥിനികൾക്ക് പരിക്ക്, അറസ്റ്റ്

ഭയന്നുപോയ വിദ്യാര്‍ഥിനികള്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

മൂന്നാർ : ഓട്ടോ ഡ്രൈവർ മ​ദ്യ ലഹരിയിൽ കുതിച്ചു പാഞ്ഞതിനെ തുടർന്ന് വണ്ടിയിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച വിദ്യാർത്ഥിനികൾക്ക് പരിക്ക്. മൂന്നാറിലെ ലക്ഷ്മി റോഡിലാണ് സംഭവമുണ്ടായത്. ഓട്ടോഡ്രൈവർ മാങ്കുളം കുരിശുപാറ സ്വദേശി വിഷ്ണുവിനെ (28) മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. 

ബുധനാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. മൂവാറ്റുപുഴ സ്വദേശിനിയായ വിദ്യാര്‍ഥിനി കന്നിമല സ്വദേശിനിയായ സുഹൃത്തിനെ കാണാനാണ് മൂന്നാറിലെത്തിയത്. മാങ്കുളം വിരിപാറ വെള്ളച്ചാട്ടം കാണുവാനായി ഇരുവരും ടൗണില്‍നിന്ന് ഇയാളുടെ ഓട്ടോയില്‍ കയറി. 

യാത്രയ്ക്കിടയിലാണ്, ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടികള്‍ക്ക് മനസ്സിലായത്. ഓട്ടോറിക്ഷ അമിതവേഗത്തിലായിരുന്നു. ഭയന്നുപോയ വിദ്യാര്‍ഥിനികള്‍ ഓട്ടോ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തയ്യാറായില്ല. തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ ഓട്ടോയില്‍നിന്ന് രക്ഷപ്പെടാന്‍ ചാടിയത്. പരിക്കേറ്റ ഇവരെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Meenangadi School Excursion Controversy: Principal Had Not Consumed Alcohol; Blood Test Result Negative
Suvarna Keralam SK 75 lottery result
Minister M Liju
VD Satheesan
X

FOLLOW US

ON GOOGLE DISCOVER