പാലത്തിന്റെ കൽക്കെട്ടിൽ നിന്ന് 16 അടി താഴ്ചയിലേക്ക് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു, ഭാര്യയ്ക്ക് പരിക്ക്

കൽക്കെട്ടിന്റെ രണ്ട് ചെറിയ തൂണുകൾ തകർത്താണ് ഓട്ടോ താഴേയ്ക്ക് മറിഞ്ഞത്. ഏതാണ്ട് 16 അടിയോളം താഴ്ചയിലുള്ള കുറ്റിക്കാട്ടിലേയ്ക്കാണ് ഓട്ടോ വീണത്
മരിച്ച ടികെ ഷാജി
മരിച്ച ടികെ ഷാജി
Updated on: 
1 min read

ആലപ്പുഴ; ഓട്ടോറിക്ഷ നിയന്ത്രണം തെറ്റി പാലത്തിന്റെ കൽക്കെട്ടിൽ നിന്ന് താഴേയ്ക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. വൈക്കം തലയോലപ്പറമ്പ് മിഠായികുന്ന് താമരശ്ശേരിൽ പരേതനായ കുഞ്ഞപ്പന്റെ മകൻ ടികെ ഷാജി (53) യാണ് മരിച്ചത്. ഓട്ടോറിക്ഷയിൽ കൂടെയുണ്ടായിരുന്ന ഷാജിയുടെ ഭാര്യ, തിരുനല്ലൂർ പുറത്തേവെളിയിൽ രജനിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പകൽ രണ്ടു മണിയോടെ ചേർത്തല വച്ചാണ് അപകടമുണ്ടായത്. തിരുനല്ലൂരിലെ രജനിയുടെ വീട്ടിൽ നിന്ന് ഇവർ തലയോലപ്പറമ്പിലേക്ക് പോകുകയായിരുന്നു. ചേർത്തല കാളികുളം - ചെങ്ങണ്ട റോഡിലെ പഴംകുളം പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയായിരുന്നു. കൽക്കെട്ടിന്റെ രണ്ട് ചെറിയ തൂണുകൾ തകർത്താണ് ഓട്ടോ താഴേയ്ക്ക് മറിഞ്ഞത്. ഏതാണ്ട് 16 അടിയോളം താഴ്ചയിലുള്ള കുറ്റിക്കാട്ടിലേയ്ക്കാണ് ഓട്ടോ വീണത്. 

രജനിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പരിസരവാസികൾ ഷാജിയെ ഉടൻതന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേർത്തലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രജനിയെ പിന്നീട്  മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഷാജിയുടെ അമ്മ: പെണ്ണമ്മ. മക്കൾ: യദുകൃഷ്ണൻ, വിദുകൃഷ്ണൻ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com