

കോതമംഗലം: വാരപ്പെട്ടിയില്‍ കെഎസ്ഇബി വാഴത്തോട്ടം വെട്ടിനശിപ്പിച്ച സംഭവത്തില്‍ കര്‍ഷകന്‍ തോമസിന് നഷ്ടപരിഹാരം നല്‍കി. എംഎല്‍എ ആന്റണി ജോണ്‍ നേരിട്ടെത്തിയാണ് മൂന്നര ലക്ഷം രൂപ കൈമാറിയത്. നഷ്ടപരിഹാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നായിരുന്നു തോമസിന്റെ പ്രതികരണം. കര്‍ഷകദിനത്തില്‍ സാധാരണ കര്‍ഷകന് ലഭിക്കുന്ന അംഗീകാരമായാണ് കാണുന്നത് എന്ന് തോമസിന്റെ മകന്‍ അനീഷും വ്യക്തമാക്കി.
ശരിതെറ്റുകള്‍ ചര്‍ച്ചചെയ്യേണ്ട സാഹചര്യമല്ല ഇപ്പോഴെന്നും തോമസിനുണ്ടായ നഷ്ടം പരിഹരിക്കുന്നതിനാണ് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചതെന്നും ആന്റണി ജോണ്‍ പറഞ്ഞു. അപകട സാധ്യതയുണ്ടെന്ന് കര്‍ഷകനെ മുന്‍കൂട്ടി അറിയിക്കുന്നതില്‍ കെഎസ്ഇബിക്ക് വീഴ്ചപറ്റിയിട്ടുണ്ട്. വലിയ സാമ്പത്തിക നഷ്ടമാണ് അദ്ദേഹത്തിനുണ്ടായത്. ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് അര്‍ഹമായ സാമ്പത്തിക സഹായം അദ്ദേഹത്തിനു നല്‍കാനും അത് കെഎസ്ഇബി തന്നെ നല്‍കണമെന്നുമുള്ള നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്- എംഎല്‍എ പറഞ്ഞു.
കോതമംഗലം ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ ഭൂമിയില്‍ കൃഷിചെയ്തിരുന്ന ഒന്‍പത് മാസം പ്രായമായ 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരില്‍ മുന്നറിയിപ്പില്ലാതെ കെഎസ്ഇബി ജീവനക്കാര്‍ വെട്ടിനശിപ്പിച്ചത്. വാഴയില ലൈനില്‍ മുട്ടിയെന്നാരോപിച്ചായിരുന്നു അധികൃതര്‍ അരയേക്കറിലെ വാഴകള്‍ വെട്ടിനശിപ്പിച്ചത്. വാര്‍ത്ത പുറത്തുവന്നതോടെ കൃഷിമന്ത്രിയും വൈദ്യുതിമന്ത്രിയും വിഷയത്തില്‍ ഇടപെടുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates