തൃശൂർ; തൃശൂരിൽ കാർ നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ചു പേർക്ക് പരിക്ക്. മോദി കെയർ കമ്പനിയിൽ ജോലി ചെയ്യുന്ന അർജുൻ ബാബു(25)വാണു മരിച്ചത്. മണ്ണുത്തി -വടക്കഞ്ചേരി ദേശീയ പാതയിൽ പട്ടിക്കാട് മേൽപാതയിൽ ഇന്നു പുലർച്ചെ രണ്ടിനായിരുന്നു അപകടം.
ബെംഗളൂരുവിൽ ജോലിചെയ്യുന്ന പള്ളുരുത്തി സ്വദേശികളായ 6 പേർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കട്ടത്തിലുണ്ടായിരുന്ന നിസാമിന്റെ പരുക്ക് (25) ഗുരുതരമാണ്. വാഹനം നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് പല തവണ മറിയുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. പാതയിൽ ഏറെ നേരം ഗതാഗത കുരുക്കുണ്ടായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates