കറുകപ്പുത്തൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസ്; മുഖ്യ പ്രതി അറസ്റ്റിൽ

കറുകപ്പുത്തൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസ്; മുഖ്യ പ്രതി അറസ്റ്റിൽ
ഫയൽ ചിത്രം
ഫയൽ ചിത്രം
Updated on: 
1 min read

പാലക്കാട്: തൃത്താല കറുകപ്പുത്തൂർ പീഡനക്കേസിൽ മുഖ്യപ്രതി പിടിയിൽ. മുഹമ്മദുണ്ണിയാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. അഭിലാഷ്, നൗഫൽ എന്നിവർ നേരത്തേ പിടിയിലായിരുന്നു. കേസിൽ ഒളിവിലായിരുന്ന മുഹമ്മദുണ്ണിയെ പട്ടാമ്പിയിൽ നിന്നാണ് പിടികൂടിയത്. 

പീഡനത്തിനിരയായ പെൺകുട്ടിയുമായി ആദ്യം അടുപ്പം സ്ഥാപിച്ചത് കുട്ടിയുടെ പിതാവിന്റെ സുഹൃത്ത് കൂടിയായ മുഹമ്മദുണ്ണിയാണ്. രണ്ടിടങ്ങളിൽ വെച്ച് ഇയാൾ പെൺകുട്ടിയുടെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്. 2019ലാണ് സംഭവം നടന്നത്. 

കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ചെന്ന് കാണിച്ച് അമ്മ പരാതി നൽകിയത്. മയക്കുമരുന്ന് നൽകി പെൺകുട്ടിയെ യുവാക്കാൾ വർഷങ്ങളോളം പീഡിപ്പിച്ചതായാണ് പരാതി. ലഹരി ഉപയോഗത്തെ തുടർന്ന് മാനസിക നില തകരാറിലായ പെൺകുട്ടി ചികിത്സ തേടിയപ്പോഴാണ് പീഡനത്തിനിരയായ വിവരം പുറത്തറിഞ്ഞത്. യുവാക്കൾ നഗ്ന ദൃശ്യങ്ങളും ചിത്രങ്ങളും ഉണ്ടെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയാണ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. 

വിവാഹ വാഗ്ദാനം ചെയ്ത് അടുപ്പം കാണിച്ച യുവാവാണ് മയക്കുമരുന്ന് നൽകി പെൺകുട്ടിയെ ആദ്യം പീഡനത്തിനിരയാക്കിയതെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു. 2019ലാണ് പ്ലസ് ടുവിന് പഠിക്കുന്ന പെൺകുട്ടിയുമായി ഇയാൾ അടുത്തത്. പിന്നീട് ഇയാൾ വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 

അടുത്തിടെയാണ് പീഡനത്തിനിരയായ വിവരവും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന കാര്യവും അമ്മ അറിഞ്ഞത്. വിവാഹവാഗ്ദാനം ചെയ്ത യുവാവിനെ കൂടാതെ ഇയാളുടെ നാല് സുഹൃത്തുക്കൾ കൂടി പെൺകുട്ടിയെ പീഡിപ്പിച്ചതായും അമ്മ പറയുന്നു. വർഷങ്ങളായി ലഹരി ഉപയോഗിച്ചതിന്റെ ഭാഗമായി പെൺകുട്ടിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായപ്പോഴാണ് തൃശൂരിൽ ചികിത്സ തേടിയെത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com