അഭിലാഷുമായി വാക്കുതര്‍ക്കം: ബിന്ദു മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി; ആറുവയസ്സുകാരന്‍ മകന്‍ പുറത്തേക്കോടി രക്ഷപ്പെട്ടു

നെടുമങ്ങാട് ആനാടിന് സമീപമുള്ള ഫ്ലാറ്റിൽ യുവാവും യുവതിയും തീകൊളുത്തി മരിച്ച സംഭവത്തിൽ യുവതിയുടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
ബിന്ദു, അഭിലാഷ്‌
ബിന്ദു, അഭിലാഷ്‌
Updated on: 
1 min read



തിരുവനന്തപുരം: നെടുമങ്ങാട് ആനാടിന് സമീപമുള്ള ഫ്ലാറ്റിൽ യുവാവും യുവതിയും തീകൊളുത്തി മരിച്ച സംഭവത്തിൽ യുവതിയുടെ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ആനാട് സ്വദേശികളായ അഭിലാഷ്, ബിന്ദു എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ബിന്ദു മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ബിന്ദുവും അഭിലാഷും നിയമപരമായി വിവാഹിതരല്ലെങ്കിലും കഴിഞ്ഞ ഒരുവർഷത്തോളമായി ഈ ഫ്ലാറ്റിൽ കുടുംബമായി താമസിക്കുകയായിരുന്നു. ബിന്ദു നേരത്തെ വിവാഹിതയായിരുന്നു. ബിന്ദുവിന്റെ ആറു വയസുകാരനായ മകനും ഇവർക്കൊപ്പമായിരുന്നു താമസം. ഗൾഫിൽ ജോലി ചെയ്തിരുന്ന അഭിലാഷ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ ബിന്ദു മണ്ണെണ്ണ സ്വന്തം ശരീരത്തിലും അഭിലാഷിന്റെയും കുട്ടിയുടെയും ദേഹത്തും ഒഴിക്കുകയായിരുന്നു. ഇതിനിടെ കുട്ടി പുറത്തേക്കോടി. ഉടനെതന്നെ മുറിയിൽ തീപടരുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഫ്ലാറ്റിന് പുറത്തേക്കോടിയ കുട്ടിയാണ് തീപിടത്തത്തിന്റെ കാര്യം മറ്റുള്ളവരെ അറിയിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നുവെന്നാണ് വിവരം.ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. കുടുംബപ്രശ്‌നമാണ് മരണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com