

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി സിപിഎം- സിപിഐ ബന്ധം ആടിയുലയുന്നു. വിഷയത്തില്‍ പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയ സിപിഐക്കെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സിഎന്‍ മോഹനന്‍ രംഗത്തെത്തി. സിപിഎം നേതാവ് പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനാണ് സിപിഐയുടെ നീക്കമെന്ന് സി എന്‍ മോഹനന്‍ കുറ്റപ്പെടുത്തി.
ഇന്നുവരെയില്ലാത്ത കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചു നിയമസഭയില്‍ പ്രതിപക്ഷ ഉപനേതൃ പദവി തങ്ങള്‍ക്കു വേണം എന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. എന്നും മുന്നണിയില്‍ സമ്മര്‍ദ്ദതന്ത്രമാണ് സിപിഐ സ്വീകരിച്ചു വരുന്നത്. ഇടതുപക്ഷ ഐക്യം വേണമെങ്കില്‍ സിപിഎം സഹിച്ചുകൊള്ളണം എന്നാണ് ഇവരുടെ നിലപാട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പിഎം ശ്രീ ആയിരുന്നു ഇവരുടെ വിപ്ലവായുധം.
ആ സമയത്ത് അകത്തു നിന്നാക്രമിച്ചുഗവണ്മെന്റിനെ നാണംകെടുത്തി. അതിന്റെ തുടര്‍ച്ചകൂടിയാണ് നിയമസഭ തോല്‍വി. സമ്മര്‍ദ്ദതന്ത്രത്തില്‍ അനര്‍ഹമായതല്ലേ CPI അനുഭവിക്കുന്നത് എന്ന് അവരോര്‍ക്കുന്നില്ല. ലോകത്തിലെ ഏക പ്യൂരിറ്റന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി CPI ആണല്ലോ. രണ്ടു ലക്ഷം വോട്ടുള്ള അസംബ്ലി മണ്ഡലങ്ങളില്‍ ഒരു 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലമുണ്ട് സര്‍ നമ്മുടെ സിപിഐക്ക് ?. സി എന്‍ മോഹനന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
CPM നേതാവ് സ : പിണറായി വിജയനെ ഒറ്റതിരിഞ്ഞാക്രമിക്കാനാണ് CPI നീക്കം . ഇന്നുവരെയില്ലാത്ത കീഴ് വഴക്കങ്ങള്‍ ലംഘിച്ചു നിയമസഭയില്‍ പ്രതിപക്ഷ ഉപനേതൃ പദവി തങ്ങള്‍ക്കു വേണം എന്നാണ് CPI ആവശ്യപ്പെടുന്നത് .
എന്നും മുന്നണിയില്‍ സമ്മര്‍ദതന്ത്രമാണ് ഈ പാര്‍ട്ടി സ്വീകരിച്ചു വരുന്നത്. ഇടതുപക്ഷ ഐക്യം വേണമെങ്കില്‍ CPM സഹിച്ചുകൊള്ളണം എന്നാണ് ഇവരുടെ നിലപാട് ......
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ PM ശ്രീ ആയിരുന്നു ഇവരുടെ വിപ്ലവായുധം
ആ സമയത്ത് അകത്തുനിന്നാക്രമിച്ചു ഗവണ്മെന്റിനെ നാണംകെടുത്തി . അതിന്റെ തുടര്‍ച്ചകൂടിയാണ് നിയമസഭ തോല്‍വി.സമ്മര്‍ദ്ദതന്ത്രത്തില്‍ അനര്‍ഹമായതല്ലേ CPI അനുഭവിക്കുന്നത് എന്ന് അവരോര്‍ക്കുന്നില്ല ..
എന്തോ മഹാത്യാഗം ചെയ്താണ് കേരളത്തില്‍ മുന്നണിയുണ്ടാക്കാന്‍ കോണ്‍ഗ്രസ് ഭരണം ഉപേക്ഷിച്ചതെന്നാണ് ഭാവം .......
1979 ഇല്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ CPI കോണ്‍ഗ്രസ് മുന്നണിയിലായിരുന്നു ....അന്ന് ആന്റണി കോണ്‍ഗ്രസുമായി മുന്നണിയയായി മത്സരിച്ചു. LDF കേരളം തൂത്തുവാരി .....അപ്പോള്‍ CPI എല്‍ ഡി എഫില്‍ അല്ല -കോണ്‍ഗ്രസ് മുന്നണിയിലാ ണ് .....CPI മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു പോന്നാണ് LDF രൂപീകരിച്ചതെന്ന അവകാശവാദം പൊളിയുന്നു ഈ വസ്തുതയുടെ മുന്നില്‍ .....
പിന്നെ ,CPI യുടെ ഭട്ടിന്‍ഡ കോണ്‍ഗ്രസ് 1978 ഇല്‍ തീരുമാനിച്ചിട്ടും കോണ്‍ഗ്രസ് മുന്നണിയില്‍ വിട്ടുപോരാന്‍ എന്തേ ഒരു വര്ഷം താമസിച്ചത് ?
ഓ ലോകത്തിലെ ഏക puritan കമ്മ്യൂണിസ്റ്റ് പാര്‍ട്ടി CPI ആണല്ലോ ......2ലക്ഷം വോട്ടുള്ള അസംബ്ലി മണ്ഡലങ്ങളില്‍ ഒരു 5000 വോട്ട് കിട്ടുന്ന എത്ര മണ്ഡലമുണ്ട് സര്‍ നമ്മുടെ CPI ക്ക് ?
CN മോഹനന്‍
CPM സ്റ്റേറ്റ് സെക്രട്ടേറിയറ്റ് അംഗം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates