ആലപ്പുഴയിൽ സിപിഎം നേതാവിന് വെട്ടേറ്റു; രണ്ടുപേർ പിടിയിൽ

കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

ആലപ്പുഴ: ആലപ്പുഴയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. പ്രാദേശിക നേതാവ് ടി സി സന്തോഷിനാണ് വെട്ടേറ്റത്. വളവനാട് ലോക്കൽ കമ്മിറ്റി അംഗമാണ്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ സന്തോഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ബിഎംഎസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കുരുവി സുരേഷ്, ഷൺമുഖൻ എന്നിവരാണ് അറസ്റ്റിലായത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com