മലപ്പുറത്ത് വൃദ്ധയെ തലയ്ക്കടിച്ചു കൊന്ന കേസിലെ പ്രതി പിടിയില്‍

വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന കുഞ്ഞിപ്പാത്തുമ്മയാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്
പ്രതി മുഹമ്മദ് ഷാഫി/ ടെലിവിഷൻ ചിത്രം
പ്രതി മുഹമ്മദ് ഷാഫി/ ടെലിവിഷൻ ചിത്രം
Updated on
1 min read

മലപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത് വൃദ്ധയെ തലയ്ക്കടിച്ചുകൊന്ന കേസിലെ പ്രതി പിടിയില്‍. വെള്ളറമ്പ് ചിരങ്കുളങ്കര മുഹമ്മദ് ഷാഫിയാണ് പിടിയിലായത്. വീട്ടില്‍ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന കുഞ്ഞിപ്പാത്തുമ്മയാണ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ടത്. 

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കൊലപാതകം നടന്നത്. പ്രതി മുഹമ്മദ് ഷാഫി കുഞ്ഞിപ്പാത്തുമ്മയുടെ അയല്‍വാസിയാണ്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച കല്ല് പൊലീസ് കണ്ടെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com