

തൊടുപുഴ: ഇടുക്കി ആനച്ചാലിൽ ആറ് വയസുകാരനെ തലയ്ക്കടിച്ച് കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ. പ്രതി ഷാൻ എന്നയാളാണ് അറസ്റ്റിലായത്. കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന പ്രതിയെ മുതുവാൻകുടിയിൽ നിന്നാണ് പിടികൂടിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കുടുംബ വഴക്കിനെ തുടർന്നാണ് ബന്ധുവായ കുട്ടിയെ കൊലപ്പെടുത്തിയത്.
റിയാസ് മൻസലിൽ അൽതാഫ് ആണ് മരിച്ചത്. കുട്ടിയുടെ സഹോദരനും അമ്മയ്ക്കും മുത്തശ്ശിക്കും പരിക്കേറ്റു. കുടുംബവഴക്കിനിടെ ഷാൻ ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതി ഷാൻ ഒളിവിൽ പോവുകയായിരുന്നു. കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭർത്താവാണ് ഇയാൾ. ചുറ്റികയുമായി വീട്ടിലെത്തിയ പ്രതി കുട്ടിയുടെ തലക്കടിക്കുകയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates