പ്രണയാഭ്യർഥന നിരസിച്ചതിൽ വൈരാ​ഗ്യം; വീട്ടമ്മയെ ആക്രമിച്ച് ഡെലിവറി ബോയ്, അറസ്റ്റിൽ

കുഞ്ഞുമായി വീടിനു മുന്നിൽ നിൽക്കുമ്പോൾ യുവാവ് വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു
Akshay
Akshay
Updated on
1 min read

തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ച വൈരാ​ഗ്യത്തിൽ വീട്ടമ്മയെ ആക്രമിച്ച ഡെലിവറി ബോയ് ആയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം മണക്കാട് സ്വദേശി അക്ഷയ് ജിത്ത് (26) ആണ് അറസ്റ്റിലായത്.

Akshay
അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം

കുളത്തൂരിലാണ് കേസിന് ആസ്പദമായ സംഭവം. കുഞ്ഞുമായി വീടിനു മുന്നിൽ നിൽക്കുമ്പോൾ യുവാവ് വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. കഴുത്തിന് കുത്തിപ്പിടിച്ച് കൊലപ്പെടുത്താനായിരുന്നു ശ്രമം. രക്ഷപ്പെട്ടോടിയ യുവതി പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു. കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.

Akshay
കാട്ടാക്കടയില്‍ വന്‍ മോഷണം, കുടുംബം പള്ളിയില്‍ പോയ സമയത്ത് വീട് കൊള്ളയടിച്ചു; 60 പവന്‍ സ്വര്‍ണം കവര്‍ന്നു

കൊറിയർ സർവീസിനിടെയാണ് അക്ഷയ് ജിത്ത് വീട്ടമ്മയെ പരിചയപ്പെടുന്നത്. തുടർന്ന് നിരന്തരം ഫോൺ ചെയ്തും മെസേജ് അയച്ചും ശല്യപ്പെടുത്തിയിരുന്നു. തുടക്കത്തിലേ തന്നെ പ്രണയാഭ്യർഥന നിരസിച്ചിട്ടും ഇയാൾ ശല്യം തുടരുകയായിരുന്നുവെന്ന് യുവതി പറയുന്നു.

Summary

Delivery boy arrested for attacking housewife in anger over rejected love proposal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com