ഇ ശ്രീധരന്‍ /ഫയല്‍ ചിത്രം
ഇ ശ്രീധരന്‍ /ഫയല്‍ ചിത്രം

കേരളത്തില്‍ ബിജെപി അധികാരത്തിലെത്തും ; ഏത് മണ്ഡലത്തിലും മല്‍സരിക്കാന്‍ തയ്യാറെന്ന് ഇ ശ്രീധരന്‍

പാലാരിവട്ടം പാലം ഒരു സന്ദേശമാണ്. ആ സന്ദേശം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും
Published on

കൊച്ചി : കേരളത്തില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന്‍. സംസ്ഥാനത്തെ ഏത് മണ്ഡലത്തിലും മല്‍സരിക്കാന്‍ തയ്യാറാണ്. പൊന്നാനിക്ക് സമീപം വേണമെന്നാണ് ആഗ്രഹം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുമ്പ് ഡിഎംആര്‍സിയില്‍ നിന്നും രാജിവെക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു. 

പാലാരിവട്ടം പാലം പുനര്‍ നിര്‍മ്മാണ പുരോഗതി വിലയിരുത്താനെത്തിയ ശ്രീധരന്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. രാഷ്ട്രീയക്കാരനായല്ല, ടെക്‌നോക്രാറ്റായാകും പ്രവര്‍ത്തിക്കുക. പാലാരിവട്ടം പാലം ഒരു സന്ദേശമാണ്. ആ സന്ദേശം ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. ഡിഎംആര്‍സി യൂണിഫോം ധരിക്കുന്ന അവസാന ദിവസമാണിത് എന്നും ശ്രീധരന്‍ പറഞ്ഞു. 

പാലാരിവട്ടം മേല്‍പ്പാലം പുനര്‍ നിര്‍മ്മാണ ജോലി നാളെ പൂര്‍ത്തിയാകുമെന്ന് ഇ ശ്രീധരന്‍ അറിയിച്ചു. നാളെയോ മറ്റന്നാളോ പാലം റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷന് ഔദ്യോഗികമായി കൈമാറും. പാലം പൊതുജനങ്ങള്‍ക്ക് എന്നു തുറന്നുകൊടുക്കണമെന്ന് തീരുമാനിക്കേണ്ടത് കേരള സര്‍ക്കാരാണെന്നും ഇ ശ്രീധരന്‍ പറഞ്ഞു. 

പാലം പണി വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കാനായതില്‍ വളരെ സന്തോഷമുണ്ട്. പണി ഇത്രവേഗം പൂര്‍ത്തിയാക്കിയതിന് ഊരാളുങ്കല്‍ സൊസൈറ്റിക്ക് നന്ദി പറയുന്നു. നാട്ടുകാര്‍ക്ക് ഈ പാലം എത്രയും വേഗം പണി പൂര്‍ത്തീകരിച്ച് ഉപയോഗപ്രദമാക്കണം എന്ന ഉറ്റ ഉദ്ദേശം മൂലമാണ് ഡിഎംആര്‍സി പാലം പുനര്‍ നിര്‍മ്മാണം ഏറ്റെടുത്തത്. അല്ലാതെ പണം ഉണ്ടാക്കാനുള്ള ലക്ഷ്യത്തോടെയല്ല എന്നും ഇ ശ്രീധരന്‍ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com