ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; വീണ്ടും മഴയ്ക്ക് സാധ്യത

അടുത്ത ആഴ്ചയും ഫെബ്രുവരി ആദ്യവും തെക്കന്‍ കേരളത്തില്‍ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; വീണ്ടും മഴയ്ക്ക് സാധ്യത
Updated on
1 min read

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദ്ദം  തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറും. 

തുടര്‍ന്ന് പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് മൂന്നു ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത ആഴ്ചയും ഫെബ്രുവരി ആദ്യവും തെക്കന്‍ കേരളത്തില്‍ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പരക്കെ കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട മഴ പെയ്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com