തൃശൂരും പാലക്കാടും മലപ്പുറത്തും കനത്ത മഴ ; ചാലക്കുടി റെയില്‍വേ അടിപ്പാത മുങ്ങി

മലപ്പുറം കൊണ്ടോട്ടി ടൗണില്‍ ദേശീയപാതയില്‍ വെള്ളം കയറി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

കൊച്ചി : തൃശൂരും പാലക്കാടും കോട്ടയത്തും കനത്ത മഴ തുടരുകയാണ്. മണ്ണാര്‍ക്കാട്, അഗളി മേഖലയില്‍ റോഡിലേക്ക് പാറ ഒഴുകിയെത്തി. അട്ടപ്പാടി ചുരം റോഡില്‍ മൂന്നിടത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നെല്ലിയാമ്പതി ചുരത്തിലും റോഡിലേക്ക് മരം വീണു. 

ചാലക്കുടിയില്‍ ശക്തമായ തുടരുകയാണ്. ഇതേത്തുടര്‍ന്ന് ചാലക്കുടി പരിയാരത്ത് കപ്പത്തോട് കരകവിഞ്ഞു. സമീപ പ്രദേശങ്ങളിലെ വീടുകളില്‍ വെള്ളം കയറി. ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. 

ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചാലക്കുടി റെയില്‍വേ അടിപ്പാത മുങ്ങി. കോട്ടയത്തും കനത്ത മഴയാണ്. മേലുകാവ്-തൊടുപുഴ രോഡില്‍ രാത്രി വലിയ പാറ വീണു. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. 

മലപ്പുറം കൊണ്ടോട്ടി ടൗണില്‍ ദേശീയപാതയില്‍ വെള്ളം കയറി. തിരുവാലി ചെള്ളിത്തോട് പാലത്തിനടുത്ത് റോഡ് ഇടിഞ്ഞുതാണു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com