'രണ്ട് മൂക്കുത്തിയ്ക്ക് വേണ്ടിയായിരുന്നു വയോധികയെ കൊന്നത്'; റിമാന്‍ഡിലുള്ള പ്രതിയുടെ സുഹൃത്ത് 17കാരന്‍ പിടിയില്‍

യുവാവിനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കും. പിടിയിലായ പതിനേഴുകാരന്‍ മുമ്പ് വധശ്രമക്കേസില്‍ പ്രതിയായിരുന്നു.
 In a crucial development in the Vadakarapathy murder case
In a crucial development in the Vadakarapathy murder caseScreen grab
Updated on
1 min read

പാലക്കാട്: മൂക്കുത്തിക്ക് വേണ്ടി വടകരപ്പതി ആട്ടയാമ്പതി സ്വദേശിനി സരസാളിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. റിമാന്‍ഡില്‍ കഴിയുന്ന പത്തൊന്‍പതുകാരനായ ഉദയകുമാറിന്റെ സുഹൃത്തായ പതിനേഴുകാരനാണ് പിടിയിലായത്. രണ്ടുദിവസമായി ഇയാള്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. യുവാവിനെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കും. പിടിയിലായ പതിനേഴുകാരന്‍ മുമ്പ് വധശ്രമക്കേസില്‍ പ്രതിയായിരുന്നു.

കവര്‍ച്ചയ്ക്കിടെയാണ് പ്രതികള്‍ വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടിയത്. പ്രതികള്‍ സരസാളിന്റെ മൃതദേഹം കത്തിക്കുകയും ബാക്കി വന്ന അവശിഷ്ടങ്ങള്‍ പുറത്ത് കൊണ്ട് പോയി കുഴിച്ചിടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. വയോധികളുടെ മൂക്കില്‍ രണ്ട് ഭാഗത്തു മൂക്കുത്തിയുണ്ടായിരുന്നെന്നും ഇതായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും ഡിവൈഎസ്പി വ്യക്തമാക്കി.

തെളിവെടുപ്പില്‍ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തിരുന്നു. പ്രതി ഉപയോഗിച്ച ആയുധങ്ങളും കണ്ടെത്തി. ഫോറന്‍സിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. വയോധികയെ കാണാതായതിനെ തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ആദ്യം ചോദ്യം ചെയ്തപ്പോള്‍ പ്രതി നിരസിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

 In a crucial development in the Vadakarapathy murder case
'സിപിഎമ്മിനെ ജനങ്ങള്‍ കൈകാര്യം ചെയ്തു കഴിഞ്ഞു; എനിക്കു നേരെ ആരെങ്കിലും കൈ ചൂണ്ടിയാല്‍ ഉത്തരവാദി നാസര്‍'; മറുപടിയുമായി ജി സുധാകരന്‍
 In a crucial development in the Vadakarapathy murder case
'ക്ഷേത്രകാര്യങ്ങളിൽ കോടതി ഇടപെടൽ പരിധി വിടുന്നു'; പുനഃപരിശോധിക്കേണ്ട സമയമായെന്നും കെ മുരളീധരൻ
 In a crucial development in the Vadakarapathy murder case
'57 വാദങ്ങള്‍, എന്നിട്ടും തീരുമാനമായില്ല; വിധി കാത്ത് നില്‍ക്കാതെ അവര്‍ മരിച്ചു'! കാന്‍സര്‍ മരുന്നിന്റെ വില കുറയ്ക്കണമെന്നാശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്
Summary

In a crucial development in the Vadakarapathy murder case, Palakkad police have detained a 17-year-old minor who is the close friend and accomplice of the prime 19-year-old accused

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com