'ഓരോ മനുഷ്യനും ജനിക്കുന്നത് തന്നെ ഭംഗിയോടെയാണ്, പിന്നെന്തിനാണ് സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍?' ലിപ്സ്റ്റിക് ഫ്രീ ക്യാംപെയ്‌നുമായി ശിശുക്ഷേമ സമിതി

ക്ലാസുകള്‍ക്കിടയിലെ ഇടവേളകളില്‍ വിദ്യാര്‍ത്ഥിനികള്‍ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികള്‍ക്കിടയിലെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തിനെതിരെ കൊല്ലം ശിശുക്ഷേമ സമിതി ക്യാംപെയ്ന്‍ ആരംഭിച്ചത്
Kerala's Kollam Has Declared 'War' On Lipstick
'War' On LipstickAI
Updated on
1 min read

കൊച്ചി: ഓരോ മനുഷ്യനും ജനിക്കുന്നത് തന്നെ ഭംഗിയോടെയാണ്, പിന്നെന്തിനാണ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളെന്ന് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍. ബാഹ്യ സൗന്ദര്യമല്ല, ആന്തരിക സൗന്ദര്യമാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പെര്‍ഫ്യൂമുകള്‍ ഉള്‍പ്പെടെയുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ പരിസ്ഥിതിക്ക് ഏറ്റവും കൂടുതല്‍ ദോഷം വരുത്തുന്നവയില്‍ പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് ലിപ്സ്റ്റിക് വിരുദ്ധ ക്യാംപെയിന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Kerala's Kollam Has Declared 'War' On Lipstick
'കയ്യടിക്കടാ...!' അപകടത്തില്‍പ്പെട്ട യുവതിയുടെ വസ്ത്രം കീറി, ഉടുമുണ്ടഴിച്ചു നല്‍കി ചായക്കടക്കാരന്‍

ക്ലാസുകള്‍ക്കിടയിലെ ഇടവേളകളില്‍ വിദ്യാര്‍ത്ഥിനികള്‍ ലിപ്സ്റ്റിക് ഉപയോഗിക്കുന്നത് അധ്യാപകരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികള്‍ക്കിടയിലെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തിനെതിരെ കൊല്ലം ശിശുക്ഷേമ സമിതി ക്യാംപെയ്ന്‍ ആരംഭിച്ചത്. മയ്യനാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് ഇതിന് തുടക്കം കുറിച്ചത്. മയ്യനാട് സ്‌കൂളിനെ ജില്ലയിലെ ആദ്യത്തെ 'ലിപ്സ്റ്റിക് വിരുദ്ധ ക്യാംപസ്' ആയി പ്രഖ്യാപിക്കുകയും ചെയ്തു.

Kerala's Kollam Has Declared 'War' On Lipstick
വില്‍പ്പത്രം എഴുതിവെക്കാതെ ഭര്‍ത്താവോ ഭാര്യയോ മരിച്ചാല്‍ സ്വത്തുവകകള്‍ വിഭജിക്കുന്നത് ഒരുപോലെയാണോ? അറിയാം

ലിപ്സ്റ്റിക്കും സമാനമായ ഉല്‍പ്പന്നങ്ങളും കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. കുട്ടികളുടെ ചര്‍മ്മം മുതിര്‍ന്നവരുടേതിനേക്കാള്‍ വളരെ നേര്‍ത്തതായതിനാല്‍, ഈ ഉല്‍പ്പന്നങ്ങളിലെ രാസവസ്തുക്കള്‍ ശരീരത്തിലേക്ക് വളരെ വേഗത്തില്‍ ആഗിരണം ചെയ്യപ്പെടുന്നു. ഇവയുടെ ഉപയോഗം അലര്‍ജി, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, വളര്‍ച്ചാ പ്രശ്‌നങ്ങള്‍, ക്യാന്‍സര്‍ സാധ്യത എന്നിവയിലേക്ക് നയിക്കാമെന്നും, ഇത്തരം ഉല്‍പ്പന്നങ്ങളില്‍ ലെഡ് പോലുള്ളവ അടങ്ങിയിട്ടുണ്ടാകാമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.

കുട്ടികള്‍ സ്‌കൂളിലേക്ക് ലിപ്സ്റ്റിക്കും മറ്റ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളും കൊണ്ടുവരുന്നുണ്ടെന്നും ക്ലാസുകള്‍ക്കിടയിലെ ഇടവേളകളില്‍ ഇവ വീണ്ടും ഉപയോഗിക്കുന്നുണ്ടെന്നും അധ്യാപകര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 'അതുകൊണ്ട് തന്നെയാണ് ഞങ്ങള്‍ ഇത്തരമൊരു ക്യാംപെയ്ന്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്,' ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സെക്രട്ടറി അഡ്വക്കേറ്റ് ഷൈന്‍ ദേവ് പറഞ്ഞു.

Summary

Kerala's Kollam Has Declared 'War' On Lipstick

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com