കനത്ത മഴ; മൂന്നാറില്‍ ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; ഒരാള്‍ മരിച്ചു; ആറളത്ത് ഉരുള്‍പൊട്ടല്‍?

ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അന്തോണിയാര്‍ കോളനി സ്വദേശി ഗണേശാണ് മരിച്ചത്.
Landslide hits lorry in Munnar; one dead
കനത്ത മഴ; മൂന്നാറില്‍ ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു; ഒരാള്‍ മരിച്ചുപ്രതീകാത്മക ചിത്രം
Updated on
1 min read

തൊടുപുഴ: കനത്ത മഴയെ തുടര്‍ന്ന്‌ മൂന്നാറില്‍ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് അന്തോണിയാര്‍ കോളനി സ്വദേശി ഗണേശാണ് മരിച്ചത്. ബോട്ടാണിക്കല്‍ ഗാര്‍ഡന് സമീപമാണ് അപകടം. ദേവികുളത്ത് നിന്ന് മൂന്നാറിലേക്ക് വന്നിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മണ്ണ് പതിച്ചതിനെ തുടര്‍ന്ന് ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. വാഹനത്തില്‍ നിന്ന് ഗണേശനെ പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു.

കണ്ണൂര്‍ ആറളം മേഖലയില്‍ മലവെള്ള പാച്ചില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. വനമേഖലയില്‍ മണ്ണിടിച്ചിലുണ്ടായെന്നാണ് സംശയം. ആദിവാസി പുനരധിവാസ മേഖലയിലെ പതിമൂന്നാം ബ്ലോക്ക്, പതിനൊന്നാം ബ്ലോക്ക് എന്നിവിടങ്ങളില്‍ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ആളുകളെ മാറ്റി പാര്‍പ്പിച്ചു. അമ്പതിലധികം വീടുകളില്‍ വെള്ളം കയറി. പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പഴശ്ശി ഡാമിന്റെ ഭാഗത്ത് ഇരുകരകളിലും ഉള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കി.

Landslide hits lorry in Munnar; one dead
'ഭാരതീയ ദര്‍ശനത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ ബദല്‍ വളര്‍ത്തണം, ഇപ്പോഴുള്ളത് കൊളോണിയല്‍ ആശയം'

ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വ്യഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനാല്‍ നാളെ രാവിലെ എട്ടിന് സ്പില്‍വെ ഷട്ടറുകള്‍ 75 സെന്റീമീറ്ററായി ഉയര്‍ത്തി 61 ക്യുമെക്‌സ് വെള്ളം ഒഴുകി വിടുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. നിലവില്‍ രണ്ട്, മൂന്ന് ഷട്ടറുകള്‍ 60 സെന്റീമീറ്ററായി ഉയര്‍ത്തി സെക്കന്റില്‍ 48.8 ക്യുമെക്‌സ് വെള്ളം ഘട്ടംഘട്ടമായി പുഴയിലേക്ക് ഒഴുക്കി വിടുന്നുണ്ട്. കരമാന്‍ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

Landslide hits lorry in Munnar; one dead
'സിസിടിവി നിന്റെ കണ്ണ് അടച്ചോ? കനകക്കുന്നില്‍ മദ്യക്കുപ്പിയും കാമറയും കൂട്ടുകാരായി!'

കനത്ത മഴയെ തുടര്‍ന്ന് മാനന്തവാടി, വൈത്തിരി താലൂക്കുകളിലെ ഒമ്പത് പഞ്ചായത്തുകളില്‍ റിസോര്‍ട്ടുകളുടെയും ഹോം സ്റ്റേകളുടെയും പ്രവര്‍ത്തനം നിരോധിച്ചു. തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. വയനാട് ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്.

Summary

One person died in a landslide in Munnar following heavy rains. Ganesh, a native of Antoniyar Colony, died after a landslide hit a lorry.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com