

തിരുവനന്തപുരം: ചേരാനെല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയില്‍ കര്‍ശന നടപടി തുടര്‍ന്ന് സര്‍ക്കാര്‍. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിനെ മാറ്റി. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. പകരം ദക്ഷിണമേഖല ഐജിയായ ആര് നിശാന്തിനി ഐപിഎസിനെ പുതിയ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി നിയമിച്ചു. അന്വേഷണ മേല്‍നോട്ടത്തില്‍ വീഴ്ചയുണ്ടായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
എഡിജിപി പി വിജയന്റെ റിപ്പോര്‍ട്ടിലും അന്വേഷണ മേല്‍നോട്ടത്തില്‍ പൊലീസ് കമ്മീഷണര്‍ക്ക് വീഴ്ച പറ്റിയതായി സൂചിപ്പിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറെ മാറ്റാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കുകയായിരുന്നു. നിശാന്തിനിക്ക് പകരം പി പ്രകാശ് ദക്ഷിണമേഖലാ ഐജിയാകും.
ചേരാനെല്ലൂര്‍ വാഹനാപകടവുമായി ബന്ധപ്പെട്ട പൊലീസ് വീഴ്ചയില്‍ ഇന്നലെ നാല് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. സിഐ ശ്യാംകുമാര്‍, എസ്എച്ച്ഒ വിശ്വജിത്ത്, സിപിഒ അരുണ്‍, എഎസ്ഐ മനോജ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സംഭവം കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates