ഫെയ്സ്​ബുക്കിലൂടെ പരിചയപ്പെട്ട ആൾക്കൊപ്പം മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; വീട്ടമ്മയും കാമുകനും അറസ്റ്റിൽ 

ഫെയ്സ്​ബുക്കിലൂടെ പരിചയപ്പെട്ട ആൾക്കൊപ്പം മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി; വീട്ടമ്മയും കാമുകനും അറസ്റ്റിൽ 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കൊച്ചി: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും അറസ്റ്റിൽ. പറവൂർ വടക്കേക്കരയിലാണ് സംഭവം. കുറുനപത്തുരുത്ത് സ്വദേശിയായ വീട്ടമ്മയെയേയും ആമ്പല്ലൂർ സ്വദേശിയായ വിഷ്ണു എന്നയാളെയുമാണ് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തത്. 

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പം യുവതി ഇക്കഴിഞ്ഞ പതിനൊന്നിന് ഒളിച്ചോടുകയായിരുന്നു.  ഭർത്താവ് ജോലിക്ക് പോയ സമയത്താണ് മൂന്നും അഞ്ചും വയസുള്ള കുട്ടികളെ വീട്ടിലാക്കി യുവതി നാടുവിട്ടത്. 

ഭർത്താവിന്റെ പരാതിയെ തുടർന്ന് പൊലീസ് തന്ത്രപരമായി ഇരുവരേയും സ്റ്റേഷനിൽ വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com