നായാട്ടിനിടെ അബദ്ധത്തില്‍ വെടിപൊട്ടിയതല്ല; കൊലപാതകമെന്ന് പൊലീസ്

നായാട്ട് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ്‌ 
പ്രതീകാത്മക ചിത്രം/ ഫയൽ
പ്രതീകാത്മക ചിത്രം/ ഫയൽ
Updated on
1 min read

മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പില്‍ നായാട്ടിനിടെ യുവാവ് വെടിയേറ്റുമരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് പെരിന്തല്‍മണ്ണ സ്വദേശികളായ അസ്‌കര്‍ അലി, സനീഷ് എന്നിവരെ അറസ്റ്റ് ചെയ്തു. 

ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദ് ആണ് കഴിഞ്ഞ ദിവസം പന്നിവേട്ടക്കിടെ വെടിയേറ്റ് മരിച്ചത്. ചട്ടിപ്പറമ്പില്‍ കാട് പിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാന്‍ പോയപ്പോഴാണ് യുവാവിന് വെടിയേറ്റത്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുകയാണെന്നും നായാട്ട് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

നായാട്ടിനിടെ അബദ്ധത്തില്‍ വെടിയേറ്റതെന്നായിരുന്നു പൊലീസിന്റെ ആദ്യത്തിലുള്ള നിഗമനം. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിനിടെയാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

P. Jayarajan
black pepper
Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com