

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് കേരളം പോലെ ആകാതിരിക്കാന്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളം പോലെയാകാന്‍ വോട്ട് ചെയ്യണമെന്ന് യുപിക്കാരോട് വി ഡി സതീശന്‍ ആവശ്യപ്പെട്ടു.
ബഹുസ്വരതയ്ക്കും ഐക്യത്തിനും വികസനത്തിനും വേണ്ടി വോട്ട് ചെയ്യണം. ട്വിറ്ററിലൂടെയാണ് പ്രതികരണം. കേരളീയരും ബംഗാളികളും കശ്മീരികളും ആത്മാഭിമാനമുള്ളവരാണെന്നും അദദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുപി കേരളം പോലെയായാല്‍ മതത്തിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടില്ല: പിണറായി
യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്ക് എതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.'യുപി കേരളമായി മാറിയാല്‍ ഏറ്റവും മികച്ച വിദ്യാഭ്യാസം, ആരോഗ്യ സേവനങ്ങള്‍, സാമൂഹിക ക്ഷേമം, ജീവിത നിലവാരം എന്നിവ ലഭിക്കും. മതത്തിന്റെയും ജാതിയുടെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടാത്ത യോജിപ്പുള്ള ഒരു സമൂഹമായി യുപിയും മാറും. കേരളം പോലെ ആകണമെന്നാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അങ്ങനെ സംഭവിക്കുമോ എന്ന ഭയമാണ് യോ?ഗിക്കുള്ളത്'- പിണറായി ട്വീറ്റില്‍ വ്യക്തമാക്കി.
വോട്ടര്‍മാര്‍ക്ക് പിഴവ് പറ്റിയാല്‍ ഉത്തര്‍പ്രദേശ്, കശ്മീരോ കേരളമോ ബംഗാളോ ആയി മാറും എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിദ്വേഷ പ്രസംഗം. യുപിയില്‍ ആദ്യഘട്ട പോളിങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് യോഗിയുടെ വിവാദ പ്രസ്താവന.
ഭയരഹിതമായി ജീവിക്കാന്‍ എല്ലാവരും ബിജെപിക്ക് വോട്ട് ചെയ്യണമെന്നും യോഗി ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശ് ബിജെപിയാണ് യോഗിയുടെ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. കഴിഞ്ഞ അഞ്ചു വര്‍ഷം സംസ്ഥാനത്ത് പല അദ്ഭുതങ്ങളും നടന്നുവെന്നും എന്തെങ്കിലും പിഴവ് നിങ്ങള്‍ക്കു സംഭവിച്ചാല്‍ ഈ അഞ്ചു വര്‍ഷത്തെ പ്രയത്‌നവും വൃഥാവിലാകുമെന്നും യോഗി പറഞ്ഞു.
'എന്റെ അഞ്ചു വര്‍ഷത്തെ പരിശ്രമത്തിനുള്ള അനുഗ്രഹമാകും നിങ്ങളുടെ വോട്ട്. തീരുമാനമെടുക്കാനുള്ള സമയം സമാഗതമായിരിക്കുന്നു. എന്തെങ്കിലും പിഴവ് സംഭവിച്ചാല്‍ യുപി, കശ്മീരോ കേരളമോ ബംഗാളോ പോലെ ആയി മാറും. ബിജെപിയുടെ ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ പ്രതിബദ്ധതയോടെയും ആത്മാര്‍ഥതയോടെയുമാണ് പ്രവര്‍ത്തിച്ചത്. നിങ്ങള്‍ക്കത് കാണാനും അനുഭവിക്കാനും കഴിഞ്ഞിട്ടുണ്ട്' യോഗി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates