മൻസൂർ / ഫയൽ
മൻസൂർ / ഫയൽ

മന്‍സൂര്‍ വധം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍

മന്‍സൂര്‍ വധം; രണ്ട് പേര്‍ കൂടി അറസ്റ്റില്‍
Published on

കണ്ണൂര്‍: പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. മന്‍സൂറിനെ ബോംബെറിഞ്ഞ പുല്ലൂക്കര സ്വദേശി വിപിന്‍, മൂന്നാം പ്രതി സംഗീത് എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. മോന്താല്‍ പാലത്തിനടുത്തായി ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. 

മരിക്കുന്നതിന് മുന്‍പ് രതീഷിനൊപ്പം ശ്രീരാഗ്, സംഗീത്, സുഹൈല്‍ എന്നിവര്‍ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പ്രദേശവാസികളായ സിപിഎം പ്രവര്‍ത്തകരെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. സംഗീത് ഇന്ന് പിടിയിലായതോടെ ഇതു സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 

അതിനിടെ മരിച്ച നിലയില്‍ കാണപ്പെട്ട പ്രതി രതീഷിന്റെ ശരീരത്തില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. മരിക്കുന്നതിന് മുന്‍പ് ആരെങ്കിലും മര്‍ദ്ദിച്ചോ, സംഘര്‍ഷത്തില്‍ നഖങ്ങള്‍ക്കിടയിലോ മറ്റോ രക്തക്കറ പുരണ്ടോ എന്നിവയടക്കമുള്ളവയാണ് പരിശോധിക്കുന്നത്.

രതീഷിന്റേത് കൊലപാതകമാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. മരണത്തിന് അല്‍പ്പസമയം മുമ്പാണ് രതീഷിന്റെ ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റതെന്ന് വിശദമായ പരിശോധനയില്‍ വ്യക്തമായി. മുഖത്തും മുറിവുകളുണ്ടായി. ഇത് ശ്വാസം മുട്ടിക്കാന്‍ ശ്രമം നടന്നതിനിടയില്‍ ഉണ്ടായതാണെന്നാണ് പൊലീസിന്റെ സംശയം. ഇന്നലെ ഫോറന്‍സിക് സര്‍ജനടക്കം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com