ഊട്ടിയിലുള്ള അച്ഛന്‍ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല; തിരക്കിയെത്തിയപ്പോള്‍ അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍

ടൂറിസ്റ്റ് ബസില്‍ ജോലി നോക്കുന്ന ഭര്‍ത്താവ് ചന്ദ്രന്‍ ഊട്ടിയിലേക്കു യാത്ര പോയപ്പോഴായിരുന്നു സംഭവം
ശ്രീനന്ദ, നാരായണി/ ടിവി ദൃശ്യം
ശ്രീനന്ദ, നാരായണി/ ടിവി ദൃശ്യം
Updated on
1 min read

കാസര്‍കോട് : കാസര്‍കോട് അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടംകുഴി നീര്‍ക്കയയിലെ നാരായണി (45), മകള്‍ ശ്രീനന്ദ (13) എന്നിവരാണ് മരിച്ചത്. നാരായണിയെ തൂങ്ങിയ നിലയിലും മകളെ വീടിനകത്തു മരിച്ചുകിടക്കുന്ന നിലയിലുമാണു കണ്ടെത്തിയത്. 

ടൂറിസ്റ്റ് ബസില്‍ ജോലി നോക്കുന്ന ഭര്‍ത്താവ് ചന്ദ്രന്‍ ഊട്ടിയിലേക്കു യാത്ര പോയപ്പോഴായിരുന്നു സംഭവം. ചന്ദ്രന്‍ വിളിച്ചിട്ടു മൊബൈല്‍ ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് വിവരം അന്വേഷിക്കാന്‍ സുഹൃത്തിനോട് പറഞ്ഞു. 

സുഹൃത്ത് വീട്ടില്‍ച്ചെന്നപ്പോഴാണ് മരണവിവരം അറിയുന്നത്. വാതില്‍ പൂട്ടിയ നിലയിലായിരുന്നു. നിരവദി തവണ വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് സമീപവാസികളെ അറിയിച്ച് വാതില്‍ ചവിട്ടി തുറന്ന് അകത്തു കടന്നപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടത്. 

മരണകാരണം എന്താണെന്ന് വ്യക്തമല്ല. ശ്രീനന്ദ കുണ്ടുകുഴി ജിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com