തലമുടിയിൽ കുത്തിപ്പിടിച്ചു വാതിൽപ്പടിയിൽ തലയിടിപ്പിച്ചു കൊന്നു, വയോധികയെ മരുമകൾ കൊലപ്പെടുത്തി; അറസ്റ്റ്

മൂത്ത മകൻ മാത്യുവിന്റെ ഭാര്യ എൽസി അറസ്റ്റിലായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on: 
1 min read

കണ്ണൂർ; വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കേസിൽ വയോധികയുടെ മരുമകൾ അറസ്റ്റിലായി. ഇരുവരും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. മൂത്ത മകൻ മാത്യുവിന്റെ ഭാര്യ എൽസി (54) യെ കരിക്കോട്ടക്കരി പൊലീസ് അറസ്ററ് ചെയ്തു.

ഇരിട്ടിയിൽ കരിക്കോട്ടക്കരി പതിനെട്ടേക്കറിലെ കായംമാക്കൽ മറിയക്കുട്ടി (82) യെ കഴിഞ്ഞ ദിവസമാണ് ബുധനാഴ്ച വൈകിട്ടോടെ സ്വന്തം വീടിന്റെ ഉമ്മറപ്പടിയിൽ പരുക്കുകളോടെ ചോരവാർന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. മറിയക്കുട്ടിയെ വാതിൽപടിയിൽ തലയിടിപ്പിച്ച് എൽസി കൊലപ്പെടുത്തിയെന്നാണു  കണ്ടെത്തൽ.

വഴക്കിനിടെ മറിയക്കുട്ടിയെ എൽസി തള്ളിയിട്ടു.  തലയിടിച്ചു വീണ മറിയക്കുട്ടിയുടെ തലമുടിയിൽ കുത്തിപ്പിടിച്ചു വീണ്ടും വാതിൽപ്പടിയിൽ തലയിടിപ്പിച്ചു കൊല്ലുകയായിരുന്നെന്നാണു മൊഴി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com