കോഴിക്കോടും എറണാകുളത്തും 700ന് മുകളിൽ രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക്

കോഴിക്കോടും എറണാകുളത്തും 700ന് മുകളിൽ രോ​ഗികൾ; ജില്ല തിരിച്ചുള്ള കണക്ക്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് സ്ഥിരീകരിച്ചത് കോഴിക്കോട് ജില്ലയിൽ. 750 പേർക്കാണ് ഇന്ന് ജില്ലയിൽ രോ​ഗം കണ്ടെത്തിയത്. എറണാകുളത്തും രൂക്ഷമായി തന്നെയാണ് വ്യാപനം. 746 പേർക്കാണ് എറണാകുളത്ത് രോ​ഗം കണ്ടെത്തിയത്. 

സംസ്ഥാനത്ത് ആകെ ഇന്ന് 5471 പേർക്കാണ് രോ​ഗം കണ്ടെത്തിയത്. കോഴിക്കോട് 750, എറണാകുളം 746, തൃശൂർ 553, ആലപ്പുഴ 506, പത്തനംതിട്ട 480, കൊല്ലം 460, കോട്ടയം 376, തിരുവനന്തപുരം 363, മലപ്പുറം 308, കണ്ണൂർ 279, ഇടുക്കി 203, വയനാട് 161, പാലക്കാട് 153, കാസർക്കോട് 133 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 16 പേർ മരിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 85,969 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.36 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 1,05,26,236 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 77 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5027 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 322 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 739, എറണാകുളം 695, തൃശൂർ 537, ആലപ്പുഴ 486, പത്തനംതിട്ട 444, കൊല്ലം 448, കോട്ടയം 354, തിരുവനന്തപുരം 282, മലപ്പുറം 296, കണ്ണൂർ 206, ഇടുക്കി 193, വയനാട് 156, പാലക്കാട് 68, കാസർക്കോട് 123 എന്നിങ്ങനേയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com