പാല്‍ച്ചുരം റോഡ് അടച്ചു; കണ്ണൂരില്‍നിന്നു വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം

Palchuram road closed; alternative travel arrangements from Kannur to Wayanad
Palchuram road
Edited By:
Updated on
1 min read

കണ്ണൂര്‍:കനത്ത മഴയെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ കാരണം പാല്‍ച്ചുരം റോഡ് പൂര്‍ണ്ണമായും അടച്ചതിനാല്‍ വയനാട്ടിലേക്ക് ബദല്‍ യാത്രാ ക്രമീകരണം ഏര്‍പ്പെടുത്തി. ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് അടിഞ്ഞുകൂടിയ മണ്ണും അവശിഷ്ടങ്ങളും നീക്കം ചെയ്ത് നെടുംപൊയില്‍ ചുരം റോഡ് നിലവില്‍ ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്.

നെടുംപൊയില്‍ വഴിയുള്ള വാഹനസഞ്ചാരം തുടരുന്നുണ്ടെങ്കിലും, ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടായാല്‍ രണ്ട് ബദല്‍ പാതകള്‍ ഉപയോഗിക്കാം. കണ്ണൂര്‍ ഭാഗത്തുനിന്നും വരുന്നവര്‍ക്ക്, കണ്ണവം- ചെറുവാഞ്ചേരി- നാദാപുരം-കുറ്റ്യാടി ചുരം റോഡ് വഴി മാനന്തവാടിയിലേക്ക് പോകാം.

തലശ്ശേരി ഭാഗത്തുനിന്നും വരുന്നവര്‍ക്ക്, പള്ളൂര്‍-നാദാപുരം- കുറ്റ്യാടി-മാനന്തവാടി റോഡും ഉപയോഗിക്കാം.പ്രതികൂല കാലാവസ്ഥയില്‍ വയനാട്ടിലേക്കുള്ള യാത്ര ജനങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ പി വിഷ്ണു രാജ് അഭ്യര്‍ത്ഥിച്ചു.

Palchuram road closed; alternative travel arrangements from Kannur to Wayanad
പത്തനംതിട്ടയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യത, ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും; ജാഗ്രത വേണമെന്ന് പി സി വിഷ്ണുനാഥ്
Palchuram road closed; alternative travel arrangements from Kannur to Wayanad
'മുഖ്യമന്ത്രിക്ക് ആഹാരം കഴിക്കാന്‍ പാടില്ലെന്നാണോ?; വിവാദം രാഷ്ട്രീയ പകയുടെ പേരില്‍ പ്രതിപക്ഷം മനഃപൂര്‍വം സൃഷ്ടിച്ചത്'
Palchuram road closed; alternative travel arrangements from Kannur to Wayanad
'കംപ്ലീറ്റ് നശിച്ചുപോയി'; പി സി ജോര്‍ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം
Summary

Palchuram Road closed; alternative travel arrangements from Kannur to Wayanad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com