ബസിൽ നിന്ന് യാത്രക്കാർ ഇറങ്ങുമ്പോൾ ബാ​ഗ് മോഷ്ടിച്ചു; പെരുമ്പാവൂരിൽ യുവതി പിടിയിൽ

കർണാടക കൊപ്പ സ്വദേശിയായ 49കാരി അറസ്റ്റിൽ
theft young woman arrested
രാധ, theft
Updated on
1 min read

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി പിടിയിൽ. കർണാടക കൊപ്പ സ്വദേശി രാധ (49)യാണ് പിടിയിലായത്. ഇന്നലെ വൈകീട്ട് പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാൻഡിലാണ് സംഭവം. കൊമ്പനാട് തെക്കുംപുറം സ്വദേശിനിയുടെ ബാ​ഗിൽ നിന്നു പണവും എടിഎം കാർഡും പെൻഡ്രൈവും അടങ്ങിയ ബാ​ഗാണ് യുവതി മോഷ്ടിച്ചത്. സ്റ്റാൻഡിൽ ബസ് നിർത്തി യാത്രക്കാർ ഇറങ്ങുമ്പോഴാണ് മോഷണം.

അയ്മുറിയിൽ നിന്നു പെരുമ്പാവൂർക്ക് വരികയായിരുന്നു ബസ്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്.

theft young woman arrested
കേരളത്തില്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജൂണ്‍ 28ന്

പെരുമ്പാവൂർ എഎസ്പി ഹർദിക് മീണ, ഇൻസ്പെക്ടർ ആർ അനിൽ കുമാർ എസ്ഐമാരായ പ്രവീൺ പ്രകാശ്, ടികെ അനിൽ, എഎസ്ഐ എജി രതി, സീനിയർ സിപിഒമാരായ രജിത് രാജൻ, എംബി ജയന്തി, സിപിഒ നജ്മി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

theft young woman arrested
വിലങ്ങാട് മേഖലയിൽ ജനങ്ങളെ ഉടൻ മാറ്റി താമസിപ്പിക്കണം; മലയോര റോഡിൽ രാത്രി യാത്രയ്ക്കും വിലക്ക്
Summary

theft arrest perumbavoor

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com