സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നു/ ടിവി ദൃശ്യം
സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നു/ ടിവി ദൃശ്യം

തിരുവനന്തപുരത്ത് നടുറോഡില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം

മര്‍ദ്ദനമേറ്റ് അവശനിലയിലായ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്
Published on


തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് നടുറോഡില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം. ഉള്ളൂര്‍ സ്വദേശിനി ജെ ഡാനിയേല്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നായിരുന്നു ആക്രമണം. 

മര്‍ദ്ദനമേറ്റ് അവശനിലയിലായ വിദ്യാര്‍ത്ഥി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഇന്നലെയായിരുന്നു സംഭവം. പട്ടം സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് മര്‍ദ്ദനമേറ്റ ഡാനിയേല്‍. സ്‌കൂളിലേക്ക് വരുമ്പോള്‍ ബസിറങ്ങിയ ഉടനെ ബസ് സ്‌റ്റോപ്പില്‍ കാത്തു നിന്ന കുട്ടികളാണ് മര്‍ദ്ദിച്ചത്. 

വിദ്യാര്‍ത്ഥി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മര്‍ദ്ദിച്ച കുട്ടികള്‍ തിരുവനന്തപുരം നഗരത്തിലെ മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ്. ഡാനിയേലും ആക്രമിച്ച കുട്ടികളും തമ്മില്‍ നേരത്തെ തര്‍ക്കം ഉണ്ടായിരുന്നുവെന്നും, ഇതിന്റെ പ്രതികാരമായിട്ടായിരുന്നു ഇന്നലെ ആക്രമിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ആക്രമിച്ച കുട്ടികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com